കൊല്ലം: പരവൂരിൽ ബാങ്കിനുള്ളില്‍ യുവതി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു. പൂതക്കുളം സഹകരണ ബാങ്കിനുള്ളില്‍ വെച്ചാണ് സംഭവം. ബാങ്കിലെ താത്ക്കാലിക ജീവനക്കാരി പൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആണ് സംഭവം.
ബാങ്കിനുള്ളില്‍ കയറി ശരീരത്തിലേക്കു പെട്രോള്‍ ഒഴിച്ചു തീ കത്തിക്കുകയായിരുന്നു. ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമര്‍ജന്‍സി എക്സിറ്റ് വഴി ഓടി പുറത്തിറങ്ങി. മറ്റാര്‍ക്കും പരുക്കില്ല. ഏറെ നാളായി ബാങ്കിൽ ജോലി ചെയ്തിരുന്ന സത്യവതിയെ ഇതുവരെയും സ്ഥിരപ്പെടുത്തിയിരുന്നില്ല. പലവട്ടം ഇതിനായി സമീപിച്ചിരുന്നുവെങ്കിലും സ്ഥിരനിയമനം ലഭിച്ചിരുന്നില്ല.
എന്നാൽ അടുത്ത സമത്ത് ബാങ്കിൽ ചിലരെ സ്ഥിരപ്പെടുത്തിയിരുന്നു. ഇതിൽ മനംനൊന്താണ് സത്യവതി ആത്മഹത്യ ചെയ്തതതെന്ന് ബന്ധുക്കൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: