ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ ഇന്ത്യ പൂര്‍ണ്ണ സജ്ജമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തിയിലെ ചൈനീസ് സൈന്യത്തിന്റെ പ്രകോപന പരമായ നടപടികളെ തുടര്‍ന്നാണ് ഇത്. ഇന്ത്യാ- ചൈന അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ കൂടുതല്‍ സൈന്യത്തേയും ഇന്ത്യ വിന്യസിച്ചു.
അവശ്യമെന്ന് തോന്നിയാല്‍ ഇനിയും സൈനികരെ ഇനിയും വിന്യസിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അറിയിച്ചു. ചൈനീസ് സേനയുടെ നീക്കങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. സുഖോയ് 30 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലെ വ്യോമതാവളങ്ങളില്‍ ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ പാങ്ങോങ് ട്സോ തടാകം, ഗല്‍വാന്‍ താഴ്വര എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തിക്കഴിഞ്ഞു. ഇന്ത്യ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി വരികയാണ്.
നയതന്ത്ര പരമായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടന്നു വരികയാണ്. ഇന്ത്യാ- ചൈന ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗം ഈ മാസം ആറിന് നടക്കുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചു. സുഖോയ് 30 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലെ വ്യോമതാവളങ്ങളില്‍ ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ പാങ്ങോങ് ട്സോ തടാകം, ഗല്‍വാന്‍ താഴ്വര എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി.
അതേസമയം നിയന്ത്രണ രേഖയ്ക്ക് സമീപത്തായി കഴിഞ്ഞ ദിവസം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യുദ്ധ വിമാനങ്ങളെ വിന്യസിച്ചു. ഇവ 30 മുതല്‍ 35 കിലോമീറ്റര്‍ ചുറ്റളവില്‍ പറന്നുയര്‍ന്നു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹതന്‍, ഗര്‍ഗുന്‍സ വ്യോമതാവളങ്ങളില്‍ ചൈനയുടെ 12 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജെ 11, ജെ 7 വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനങ്ങളാണവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: