അറക്കുളം: പഞ്ചായത്തില്‍ ഡെങ്കിപനി പടരുന്നതില്‍ ജനം ആശങ്കയില്‍. ഇലപ്പള്ളി, മണപ്പാടി, മൂലമറ്റം പ്രദേശങ്ങളിലാണ് നിലവില്‍ പനി പടര്‍ന്നിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലുള്ള കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡെങ്കിപനി വ്യാപനവും പ്രദേശ വാസികളെ ഏറെ ആശങ്കയില്‍ ആക്കുകയാണ്.
ഡെങ്കിപ്പനി ബാധിച്ച് നിരവധി ആളുകള്‍ ആശുപത്രികളില്‍ ചികില്‍സ തേടി. മരുന്ന് കഴിച്ച് പനി കുറയുന്നവര്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പനിയും അനുബന്ധ അസുഖങ്ങളും ഉണ്ടാവുന്നുണ്ട്. തൊടുപുഴ നഗരത്തിന് സമീപത്തുള്ള ചില പഞ്ചായത്തുകളില്‍ അടുത്ത നാളില്‍ ഡെങ്കിപ്പനി ചിലയാളുകളില്‍ കെണ്ടത്തിയിരുന്നു.
ഡെങ്കിപ്പനിയുള്ളവര്‍ കോവിഡ് ആണോ എന്ന് ഭയപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്തുന്നുമുണ്ട്. ജനം ഭീതിയിലാണെന്ന വിവരത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഉടന്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ആളുകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കൂടാതെ കോളനി പ്രദേശങ്ങളിലും ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളിലും മൂലമറ്റം ടൗണിന്റെ വിവിധ പ്രദേശങ്ങളിലും കൊതുകിനെ ഇല്ലായ്മ ചെയ്യുന്നതിന് ഫൊഗിങ്ങ് നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: