കട്ടപ്പന: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് നിവാസികള്‍ക്ക് കുടിവെള്ളം എത്തിക്കുവാന്‍ പഞ്ചായത് പ്രസിഡന്റ് തയാറാവാത്തതിനെ തുടര്‍ന്ന് ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് കോളനിയില്‍ കുടിവെള്ളം എത്തിച്ചു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് ഇവരുടെ ദുരവസ്ഥ പുറംലോകം അറിയുന്നത്.
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ നിര്‍ധന കുടുംബങ്ങള്‍ അധിവസിക്കുന്ന ലക്ഷം വീട് കോളനിയില്‍ കുടിവെള്ളം എത്തിയിട്ട് ഒരു മാസകലമായിരുന്നു. കൂലിവേല ചെയ്തു കുടുംബം പുലര്‍ത്തി വരുന്ന ഇവര്‍ക്ക് ലഭിക്കുന്ന വേതനത്തിലെ സിംഹഭാഗവും കുടിവെള്ളത്തിന് വേണ്ടി മാറ്റിവയ്ക്കേണ്ട അവസ്ഥയായിരുന്നു.
വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല എന്ന ആക്ഷേപമാണ് പ്രദേശവാസികള്‍ക്ക് ഉള്ളത്. ലക്ഷം വീട് കോളനി നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കുവാന്‍ വേണ്ട നടപടി പഞ്ചായത്ത് പ്രസിഡന്റ് ആയ എന്‍.എം. ജോസിന്റേയോ പഞ്ചായത്ത് അധികൃതരുടെയോ ഭാഗത്തുനിന്ന് ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് കോളനിയില്‍ കുടിവെള്ളം എത്തിച്ചത്.
രോഗികളും കുട്ടികളും അധിവസിക്കുന്ന 19ഓളം കുടുംബങ്ങളാണ് ഈ കോളനിയിലുള്ളത്. വാര്‍ഡ് മെമ്പര്‍ വേണ്ട സഹായം എത്തിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ച ചെറുപ്പക്കാര്‍ക്ക് കോളനി നിവാസികള്‍ നന്ദിയര്‍പ്പിച്ചു. കാരക്കുന്നേല്‍ ലൈജോയുടെ നേതൃത്വത്തില്‍ സന്ദീപ് ചെങ്ങാങ്കല്‍, ഷിജു, ബേസില്‍, ബോബി തുടങ്ങിയവരാണ് കുടിവെള്ളം കോളനിയില്‍ എത്തിച്ചു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: