വാഷിംഗ്ടണ്‍: ഇന്ത്യയെ ഉള്‍പ്പെടുത്തി ലോക രാജ്യങ്ങളുടെ പുതിയ കൂട്ടായ്മ രൂപീകരിക്കാനുള്ള അമേരിക്കന്‍ നീക്കം നരേന്ദ്ര മോദിയ്ക്കുള്ള ആഗോള അംഗീകാരമാകുന്നു. ലോക ശക്തകളായ പധാന ഏഴുരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 നു പകരം ഇന്ത്യകൂടി അംഗമാകുന്ന ജി-11 രൂപീകരിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നത്. അമേരിക്കയ്ക്കു പുറമെ ബ്രിട്ടന്,കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന് എന്നീ രാജ്യങ്ങളാണ് ജി-7 ല്‍ ഉള്ളത്.ഇന്ത്യയ്ക്ക് പുറമെ റഷ്യ, ആസ്ട്രേലിയ, ദക്ഷിണകൊറിയ എന്നീരാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് ജി -11 രൂപീകരിക്കുക. ചൈനയെകൂടി ഉള്‍പ്പെടുത്തി ജി-12 ആക്കണമെന്ന് റഷ്യ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അമേരിക്ക സമ്മതിച്ചില്ല.
നേരത്തെ ജി -8 കൂട്ടായ്മയില്‍നിന്ന് റഷ്യ പുറത്തു പോയപ്പോളാണ് ജി -7 ആയത്. അടുത്ത ജി -7 ഉച്ചകോടി അമേരിക്കയിലാണ്. അതിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് ഔദ്യോഗിക ക്ഷണിക്കുകയും മോദി ക്ഷണം സ്വീകരിക്കുകയും ചെയ്തു. ജി-7 കാലഹരണപ്പെട്ടതായും കോവിഡാനന്തര ലോകക്രമത്തില്‍ ഇന്ത്യയക്ക് പ്രധാന സ്ഥാനമുണ്ടെന്നും ട്രംപ് ടെലഫോണ്‍ സംഭാഷണത്തില്‍ മോദിയോട് പറഞ്ഞു. കോവിഡിനു ശേഷമുള്ള ലോകത്ത് ഉയര്‍ന്നുവരുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ക്രിയാത്മകമായി അംഗീകരിക്കുന്ന വിപുലീകരിക്കുന്ന ഒരു ഫോറം നല്ലതാണെന്ന് മോദി മറുപടിയായി പറഞ്ഞു.
ഐക്യരാഷ്ട സംഘടന പോലെ എല്ലാ രാജ്യങ്ങള്‍ക്കും അംഗത്വമുള്ള സംഘടനകള്‍ക്ക് പുറമെ ഇന്ത്യ അംഗമായ രണ്ട് പ്രധാന കൂട്ടായ്മകളാണുള്ളത്. സാര്‍ക്കും ബ്രിസ്ക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കുട്ടായ്മയായ സാര്‍ക്കില്‍ ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്, ശ്രീലങ്ക ബംഗ്ലാദേശ്, ഭൂട്ടാന്,അഫ്ഗാനിസ്ഥാന് എന്നീ എട്ട് രാജ്യങ്ങളാണുള്ളത്.ഇന്ത്യ, ചൈന,ബ്രസീല്‍, റഷ്യ കുട്ടായ്മയാണ് ബ്രിസ്ക്
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന 52 സ്വതന്ത്ര്യ രാജ്യങ്ങളുടെ സംഘടനയായ് കോമണ്‍വെല്‍ത്ത, സാമ്പത്തിക കാര്യങ്ങല്‍ ചര്‍ച്ച ചെയ്യുന്ന ജി-20, ഇന്ത്യന്‍ മഹാസമുദ്ര തീരത്തുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ റിം അസോസിയേഷന് തുടങ്ങിയവയിലും ഇന്ത്യയക്ക് അംഗത്വം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: