കൊച്ചി: കാലവര്‍ഷം ശക്തി പ്രാപിച്ചാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനായി ജില്ലയില്‍ 560 കെട്ടിടങ്ങള്‍ കണ്ടെത്തി. കൊറോണ സാഹചര്യം കൂടി പരിഗണിച്ചാണ് ക്യാമ്പ് നടത്തിപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
കെട്ടിടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. നാല് തരത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. കെട്ടിടം ഒന്നില്‍, പൊതുവായ ദുരിതാശ്വാസ ക്യാമ്പുകളാണ് നടത്തുന്നത്. കെട്ടിടം രണ്ടില്‍, 60 വയസിന് മുകളില്‍ ഉള്ളവര്‍, കൊറോണ ഇതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കുള്ളതാണ്. കെട്ടിടം മൂന്ന് കൊറോണ രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനാണ്.
മുറിയോട് ചേര്‍ന്ന് ടോയ്ലറ്റ് സംവിധാനങ്ങളുള്ള കെട്ടിടങ്ങളാണ് ഇതിനു വേണ്ടത്. കെട്ടിടം നാലില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെ താമസിപ്പിക്കാനാണ്. ക്വാറന്റൈന് സമയം കഴിയുന്ന മുറയ്ക്ക് ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ ഇവര്‍ക്ക് പൊതു ക്യാമ്പുകളില്‍ താമസിക്കാം. കെട്ടിടം ഒന്നും രണ്ടും ഒരേ ക്യാമ്പസുകളിലും കെട്ടിടം മൂന്ന് നാല് എന്നിവ വേറെ ക്യാമ്പസിലും പ്രവര്‍ത്തിക്കണം.ക്യാമ്പുകളുടെ ദൈനംദിന നടത്തിപ്പ് ചുമതല റവന്യൂ, തദ്ദേശ സ്ഥാപനം എന്നിവര്‍ക്കാണ്. ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും മുഴുവന്‍ ക്യാമ്പുകളിലും ഉണ്ടാകും. എട്ട് ക്യാമ്പുകള്‍ക്ക് ഒരു സെക്ടര്‍ ഓഫീസറുമുണ്ടാകും. കൂടാതെ എല്ലാ ക്യാമ്പുകളിലും വാര്‍ഡ് അംഗം, ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്, ക്യാമ്പിലെ വനിതാ പ്രതിനിധി, പുരുഷ പ്രതിനിധി എന്നിവരടങ്ങിയ ക്യാമ്പ് പരിപാലന കമ്മിറ്റി രൂപീകരിക്കണം.
ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മുഴുവന്‍ സമയവും മാസ്ക് ധരിക്കണം, ആറ് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി മാസ്ക് ഉപയോഗിക്കരുത്. സോപ്പ് ഉപയോഗിച്ച് മാസ്കുകള്‍ ദിവസവും കഴുകി വെയിലില്‍ ഉണക്കിയതിനു ശേഷം മാത്രമേ വീണ്ടും ഉപയോഗിക്കാവൂ. ക്യാമ്പില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. സാധന സാമഗ്രികളും വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പരസ്പരം പങ്കിടാന്‍ അനുവദിക്കില്ല. അലക്ഷ്യമായി തുപ്പാനും അനുവാദമുണ്ടാകില്ല. കൈകള്‍ സോപ്പു പയോഗിച്ച് കഴുകണം. ഭക്ഷണം കഴിക്കുന്നതിന് തിക്കും തിരക്കും ഒഴിവാക്കി പരമാവധി 20 പേരില്‍ കൂടാതെ ഭക്ഷണം കഴിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: