ന്യൂദല്‍ഹി:ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ചുഴലിക്കാറ്റു സംബന്ധിച്ച സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. സാധ്യമായ എല്ലാ സുരക്ഷാ നടപടികളും മുന്‍കരുതലുകളും കൈക്കൊള്ളാന്‍ അദ്ദേഹം ആഹ്വാനംചെയ്തു. എല്ലാവരുടെയും ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റിനെ സംബന്ധിച്ചു നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ദാമന്‍ ദിയു, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ.പട്ടേല്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കേന്ദ്രത്തില്‍ നിന്നു സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: