ബത്തേരി: ജില്ലയിലെ ആദ്യഹൈടെക് റോഡ് ബത്തേരി നഗരസഭയില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. നഗരസഭാ പരിധിയിലെ കുപ്പാടി മന്തണ്ടിക്കുന്ന് റോഡാണ് അത്യാധുനിക രീതീയില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്. ലാഡര്‍ കമ്പനി നഗരസഭയ്ക്ക് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 2.400 മീറ്റര്‍ ദൂരത്തില്‍ റോഡ് പുനര്‍നിര്‍മ്മിക്കാന്‍ നഗരസഭ കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്.
പതിനൊന്ന് കോടി രൂപ മുതല്‍മുടക്കിലാണ് റോഡ് നിര്‍മ്മിക്കുന്നത്. നഗരസഭയുമായുള്ള ധാരണ പ്രകാരം 6 മീറ്റര്‍ വീതി ഉണ്ടായിരുന്ന റോഡ് 8 മീറ്റര്‍ വീതിയാക്കുകയും കയറ്റംകുറയ്ക്കുകയും ചെയ്തു. മഴവെള്ളം കുത്തിയൊലിച്ചാലും റോഡിന് നാശം സംഭവിക്കാത്തരീതിയിലുള്ള ആധുനിക ഡ്രൈനേജ് സംവിധാനത്തോടെയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.
അനുബന്ധ നിര്‍മ്മാണം പൂര്‍ത്തിയായ റോഡിന്റെ ടാറിംഗ് പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചു. ബിറ്റുമിനസ് മെക്കാടം ആന്റ് ബിറ്റുമിനസ് കോണ്‍ക്രീറ്റ് രീതിയില്‍ 5.50 മീറ്റര്‍ വീതിയിലാണ് ടാറിംഗ് പ്രവൃത്തി നടക്കുന്നത്. കുപ്പാടി മുതല്‍ പൂളവയല്‍ വരെ ഇന്റര്ലോക്കോടുകൂടിയ നടപ്പാതയും നിര്‍മ്മിക്കുന്നുണ്ട്. കൂടാതെ ഓരോ 20 മീറ്ററിലുമായി 140ഓളം എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കുതിനാവശ്യമായ പ്രവൃത്തികള്‍ തുടങ്ങിയുട്ടുണ്ട്.
ഊരാളുങ്കല്‍ ലേബര്‍ സൈസൈറ്റിയാണ് നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കുപ്പാടിയില്‍ നിന്നും മൈസൂര്‍ റോഡിലേക്ക് എത്തി ചേരാവുന്ന എളുപ്പവഴികൂടിയാണിത്. ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് ടി.എല്‍ സാബു നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സ ജിഷ ഷാജി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: