കള്ളാര്‍: ചെക് ഡാം നിര്‍മ്മാണ ആരംഭത്തില്‍ അധികൃതര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാഴ് വാക്കായതോടെ ദുരിതത്തിലായിരിക്കുകയാണ് ഒരു കുടുംബം. കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ രാജകുമാരന് നായരുടെ സ്ഥലത്ത് കൂടിയാണ് ചെക് ഡാം നിര്‍മ്മാണം ആരംഭിച്ചത്.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഇറിഗേഷന്‍ വകുപ്പ് കാപ്പുംകര എന്ന സ്ഥലത്ത് ചെക് ഡാം കം ബ്രിഡ്ജ് നിര്‍മ്മാണം ആരംഭിച്ചതോടെ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടിരിക്കുകയാണ്. ചെക് ഡാം പണി ആംരംഭിക്കുന്ന കാലത്ത് തന്നെ എഞ്ചിനീയറും കരാറുകാരനും രാജകുമാരന് നായരെ സമീപിക്കുകയും പുതിയ റോഡ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടമായതോടെ റോഡ് നിര്മ്മിച്ചുനല്കാന് കഴിയില്ലെന്നാണ് കരാറുകാരന് ഇവരോട് പറയുന്നതെന്നാണ് ആരോപണം.
80 വയസ്സുള്ള രോഗിയായ അമ്മ ചേവിരി കാര്‍ത്ത്യായനി അമ്മയെ ആശുപത്രിയിലും മറ്റും കൊണ്ടുപോകാന്‍ കഴിയാതെ റോഡ് സൗകര്യമില്ലാത്തതിനാല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ് കുടുംബം. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് അവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: