തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും തമ്മില്‍ നിലനില്‍ക്കുന്ന അന്തര്‍ധാരയുടെ ഫലമായാണ് വന്ദേ ഭാരത് പദ്ധതി അട്ടിമറിച്ച് കെഎംസിസി ചാര്‍ട്ട് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കെഎംസിസിയെ പോലുള്ള ലീഗ് പ്രവാസി സംഘടന പ്രവാസികളെ കൊള്ളയടിച്ചു പണമുണ്ടാക്കാനുള്ള വഴിയായി ചാര്‍ട്ടേഡ് ഫ്ളൈറ്റുകളെ കണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ 15,000 രൂപയ്ക്ക് കൊണ്ടുവരുമ്പോള്‍ കെഎംസിസി മുപ്പതിനായിരം രൂപ വാങ്ങിയാണ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കുന്നതെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം- പ്രവാസികളുടെ പണം മാത്രം മതി അവരെ നാട്ടിലേക്ക് കൊണ്ടുവരരുത് എന്ന ഹൃദയശൂന്യമായ നിലപാടാണ് പിണറായി വിജയന് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയ്യാറാണെങ്കില്‍ ആവശ്യമുള്ള വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് വിദേശകാര്യ സഹമന്ത്രി ശ്രീ.വി മുരളീധരന് വ്യക്തമാക്കിയിരിക്കുകയാണ്.
കെഎംസിസിയെ പോലുള്ള ലീഗ് പ്രവാസി സംഘടന പ്രവാസികളെ കൊള്ളയടിച്ചു പണമുണ്ടാക്കാനുള്ള വഴിയായി ചാര്‍ട്ടേഡ് ഫ്ളൈറ്റുകളെ കണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ 15,000 രൂപയ്ക്ക് കൊണ്ടുവരുമ്പോള്‍ കെഎംസിസി മുപ്പതിനായിരം രൂപ വാങ്ങിയാണ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും പറക്കാന്‍ കഴിയില്ല. 15000 രൂപ ടിക്കറ്റ് നിരക്ക് മാത്രം നല്കിയാല് കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷനില്‍ പോരാം എന്നിരിക്കെ , കൂടുതല്‍ വന്ദേഭാരത് വിമാനങ്ങള്‍ പറക്കരുതെന്ന് ആവശ്യപ്പെടുകയും, അതേസമയം മുപ്പതിനായിരം രൂപ വാങ്ങിയുള്ള കെഎംസിസി സമ്പന്നരുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്യുന്നത് അനീതിയാണ്. ലേബര്‍ ക്യാമ്പുകളിലും മറ്റും പെട്ടുപോയിരിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് തിരികെ വരാനുള്ള അവസരം നിഷേധിക്കുന്നതാണ് പിണറായി വിജയന് സര്‍ക്കാരിന്റെ നടപടി.
പി.കെ. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും തമ്മില്‍ നിലനില്‍ക്കുന്ന അന്തര്‍ധാരയുടെ ഫലമായാണ് വന്ദേ ഭാരത് പദ്ധതി അട്ടിമറിച്ച് കെഎംസിസി ചാര്‍ട്ട് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അടിയന്തരമായി കൂടുതല്‍ വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: