കോഴിക്കോട്: സര്‍വീസില്‍ സ്ഥിരപ്പെടുത്തപ്പെട്ട അംഗപരിമിതയായ ജീവനക്കാരി താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്ത കാലയളവില്‍ ഹൃദയ ശസ്ത്രക്രിയക്കായി എടുത്ത അവധിയില്‍ ലഭിക്കേണ്ട ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. കോഴിക്കോട് മൊകേരി ഗവണ്മെന്റ് കോളേജില്‍ ജോലി ചെയ്യുന്ന ബീനക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് കമ്മീഷന് ഉത്തരവിട്ടത്. ബീനയുടെ ഭര്‍ത്താവ് രാമകൃഷണന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
2009 ലാണ് ബീന സാനിറ്റേഷന്‍ വര്‍ക്കറായി ജോലിയില്‍ ചേര്‍ന്നത്. 2018 ഡിസംബര്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് ചികിത്സക്കായി അവധിയെടുത്തത്. താത്കാലിക ജീവനക്കാരിയായതിനാല്‍ അവധി അനുവദിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ നിലപാടെടുത്തു. എന്നാല്‍ അവധി അപേക്ഷ നല്കിയ ശേഷം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബീനയെ സര്‍വീസില്‍ സ്ഥിരപ്പെടുത്തി.
അപേക്ഷയില്‍ അനുഭാവപൂര്‍വം നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് എഴുതിയതായി കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. അവധി അപേക്ഷ നല്കിയ ശേഷം സ്ഥിരപ്പെടുത്തിയാല്‍ അവധി അപേക്ഷ നിയമ പ്രകാരം അനുവദിക്കേണ്ടതാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. 6 മാസത്തിലധികം ജോലിക്ക് ഹാജരാകാന്‍ കഴിയാതിരുന്നത് ഹൃദയ ശസ്ത്രക്രിയ കാരണമാണ്. അംഗ പരിമിതയായ ബീനക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: