ദുബൈയ്: കോറോണ ലോക്ഡൗണിനെ തുടര്‍ന്ന് ഗള്‍ഫില്‍ ഇന്ത്യന്‍ പെണ്‍കുട്ടികുട്ടികള്‍ കൊടിയ പീഡനത്തിന് ഇരയാകുന്നു. ഡാന്‍ബാറുകളില്‍ ജോലിചെയ്തിരുന്ന ഒരു ലക്ഷത്തോളം യുവതികള്‍ക്കാണ് ദുരവസ്ഥ. കഴിഞ്ഞ ദിവസം ഫുജൈറയിലെ ഒരു ഹോട്ടലില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള 10 യുവതികളെ ഇന്ത്യന്‍ എംമ്പസി ഇടപെട്ട് രക്ഷിച്ചിരുന്നു. മാനസികമായും ശാരീരികമായും പീഡനത്തിന് ഇരയായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരില്‍നിന്ന്് ലഭിച്ചത്.
ബാംഗ്‌ളൂരിലെ ഏജന്‍സിയാണ് മൂന്നുമാസം മുന്‍പ് ഇവരെ ഇവിടെ എത്തിച്ചത്.ഇവന്റ്‌സ് മാനേജര്‍, ഡാന്‍സ് ബാര്‍ നര്‍ത്തകിമാര്‍ എന്നീ തസ്തികകളില്‍ ജോലികളായിരുന്നു വാഗ്ദാനം.മൂന്ന് മാസത്തേയ്‌ക്ക് ഒരു ലക്ഷം രൂപ വീതമാണ് ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്. കുറച്ചു ദിവസം ബാറില്‍ നൃത്തം ചെയ്യാന്‍ പോയി. കൊറോണയുടെ പശ്ചാത്തലത്തില്‍ ബാറുകള്‍ അടച്ചതോടെ 10 പേരെയും ഒരു ചെറിയ ഹോട്ടലിലെ ഒറ്റ മുറിയിലേക്ക് മാറ്റി. ഭക്ഷണമോ വെള്ളമോ പോലും ആവശ്യത്തിന് ഇല്ലാത്ത അവസ്ഥ. ജീവിക്കണമെങ്കില്‍ മറ്റൊരു ഹോട്ടലില്‍ വേശ്യാ വൃത്തിക്ക് പോകണം എന്ന് ആവശ്യപ്പെട്ടു. വഴങ്ങാത്തവരെ ബലാല്‍ക്കാരമായി പീഡിപ്പിച്ചു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ശബ്ദ സന്ദേശം ശ്രദ്ധയില്‍ പെട്ട വിദേശ മന്ത്രാലയം ഇടപെടുകയും ദുബൈയ് പോലീസ് ഹോട്ടല്‍ റയിഡ് ചെയ്ത് യുവതികളെ രക്ഷിക്കുകയായിരുന്നു. ജോലി നല്‍കാമെന്ന് പറഞ്ഞാണ് എല്ലാവരേയും കൊണ്ടു വന്നതെങ്കിലും മൂന്നു മാസത്തെ വിസിറ്റിംഗ് വിസയാണ് നല്‍കിയിരിക്കുന്നത്. പലരുടേയും പാസ്‌പോര്‍ട്ടിലെ വിലാസവും തെറ്റാണ്. അതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് വന്ദേഭാരത് മിഷനിലൂടെ മടങ്ങാനാവില്ല. മതിയായ രേഖകളില്ലാതെ രജിസ്‌ട്രേഷന്‍ സാധ്യമല്ല എന്നതാണ് കാരണം. എംബസി പ്രത്യേക താല്‍പര്യം എടുത്ത് ഇവരെ നാട്ടിലെത്തിച്ചു.
ഗല്‍ഫിലെ വന്‍ ബിസിനസാണ് ഡാന്‍സ് ബാറുകള്‍. ഉന്നത രാഷ്‌ട്രീയ ബന്ധമുള്ള മലയാളികള്‍ക്ക് ഇവിടെ ബാറുകള്‍ ഉണ്ട്. കര്‍ശന നിയന്ത്രണം പാലിച്ച് ബാറുകളില്‍ ഡാന്‍സ് ചെയ്യാന്‍ അനുമതിയുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് നര്‍ത്തകരില്‍ അധികവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: