ന്യൂദല്‍ഹി: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടി 20 ലോകകപ്പ്് മാറ്റിവെച്ചാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്ന് ഓസീസ് ബാറ്റ്സ്മാന് സ്റ്റീവ് സ്മിത്ത്.
ഒാസ്ട്രേലിയയില്‍ ഈ ഒക്ടോബറിലാണ് ടി 20 ലോകകപ്പ് നടക്കേണ്ടത്്. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോകകപ്പ് നടക്കാനുള്ള സാധ്യത കുറവാണ്. ലോകകപ്പ് മാറ്റിവയ്ക്കുകയാണെങ്കില്‍ ഒക്ടോബറില്‍ ഐപിഎല്‍ നടത്താന്‍ സാധ്യതയുണ്ട്. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്കുകയാണെങ്കില് ഐപിഎല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് പോകുമെന്ന്് രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായ സ്മിത്ത് പറഞ്ഞു.
ന്യൂ സൗത്ത് വെയ്ല്‍സ് ടീമിനൊപ്പം പരിശീലനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്മിത്ത്. മാര്‍ച്ച് ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്ന പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൊറോണയെ തുടര്‍ന്ന് അനിശ്ചതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: