തിരുവനന്തപുരം: കേരള സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനെ നിയമിച്ചു. പ്രശസ്ത പരിശീലകന് ഡേവ് വാറ്റ്മോറിന് പിന്‍ഗാമിയായാണ് ടിനു കേരളാ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്.
ഓണ്‍ലൈനിലൂടെ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പൊതുയോഗത്തിലാണ് ടിനുവിനെ പരിശീലകനായി നിയമിക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യക്കായി ടെസ്റ്റ് കളിച്ച ആദ്യ കേരള താരമാണ് ടിനു യോഹന്നാന്. 2001 ല്‍ മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ആദ്യ ടെസ്റ്റ്് കളിച്ചത്. 2001,2002 വര്‍ഷങ്ങളിലായി ടിനു ഇന്ത്യക്കായി മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും കളിച്ചു.
രണ്ട് ഫോര്‍മാറ്റിലുമായി അഞ്ചു വിക്കറ്റുകള്‍ വീതം നേടി.മീഡിയം പേസറായ ടിനു കേരളത്തിനായി 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. 145 വിക്കറ്റും സ്വന്തമാക്കി.
കേരളത്തിന്റെ മറ്റ് ജൂനിയര്‍ ടീമുകളുടെ കോച്ചുകളെ തീരുമാനിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം ഭാരവാഹികളെ ചുമതലപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ തുറക്കാനും തീരുമാനിച്ചു. അന്തര്‍ ജില്ലാ, സോണ്‍, ലീഗ് മത്സരങ്ങള്‍ പുനഃക്രമീകരിക്കാന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തി.
കൊറോണയുടെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന് തിരഞ്ഞെടുപ്പ് ജില്ലാ ലീഗ് മത്സരങ്ങള്‍ക്ക് നടത്തിയതിനു ശേഷം നടത്താന്‍ തീരുമാനിച്ചു. ഈ ജില്ലകളില്‍ നിലവിലുള്ള ഭാരവാഹികളും, എക്സിക്യൂട്ടീവ് കമ്മിറ്റിയും അടുത്ത തെരഞ്ഞെടുപ്പ്് വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: