ന്യൂദല്‍ഹി: താന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണെന്ന് ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കാമുകിയായ നടാഷ സ്റ്റാന്‍കോവിക്കും താനും തങ്ങളുടെ ആദ്യ കുട്ടിയെ പ്രതീക്ഷിക്കുകയാണെന്ന് ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗര്‍ഭിണിയായ നടാഷയ്ക്കൊപ്പം നില്ക്കുന്ന ചിത്രവും ഹാര്‍ദിക് പോസ്റ്റ് ചെയ്തു.
പതിയൊരു ആളെകൂടി ജീവിതത്തിലേക്ക്് സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തില്‍ ഞങ്ങള്‍ പുളകം കൊള്ളുകയാണ്. നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുകയാണെന്ന്് ഹാര്ദിക്ക്ഇന്സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
ഹാര്‍ദിക്കിന്റെ ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. ഇന്ത്യന്‍ മുഖ്യ പരിശീലകന് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍ എന്നിവരൊക്കൊ ഹാര്‍ദിക്കിനും നടാഷയ്ക്കും ആശംസകള്‍ നേര്‍ന്നു.
പുതുവര്‍ഷദിനത്തിലാണ് നടാഷയുമായുള്ള പ്രണയം ഹാര്‍ദിക് വെളിപ്പെടുത്തിയത്. ദുബായിയില്‍ വെച്ചാണ് ഹാര്‍ദിക് നടാഷയെ പ്രോപ്പോസ് ചെയ്തത്. സെര്‍ബിയന്‍ നടിയായ നടാഷ അഭിനയം ലക്ഷ്യമിട്ടാണ് മുംബൈയിലെത്തിയത്. സത്യഗ്രഹയാണ് ബോളീവുഡിലെ ആദ്യ ചിത്രം. ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നടാഷ പ്രശസ്തയായത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: