ചങ്ങനാശ്ശേരി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളുടെ ഭൂമി പാട്ടത്തിന് നല്‍കുന്ന ദേവ ഹരിതം പദ്ധതിയ്‌ക്ക് എതിരെയുള്ള കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ക്ഷേത്രഭൂമിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള സംഘടന കൃഷിയിറക്കിയത് വിവാദമായി.
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ നിയന്ത്രിക്കുന്ന അഭയം ചാരിറ്റബിള്‍ സൊസൈറ്റി ആണ് വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിന്റെ ഭൂമിയില്‍ കപ്പകൃഷി ഇറക്കിയിരിക്കുന്നത്. എന്നാല്‍ കൃഷി നടത്താന്‍ ഔദ്യോഗിക അനുമതി നല്‍കിയിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അധികാരികള്‍ പറയുന്നത്. ദേവഹരിതം പദ്ധതി ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഹൈന്ദവ സംഘടനകളുടെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
അന്യാധീനപ്പെട്ട ഏക്കര്‍ കണക്കിന് ഭൂമി തിരിച്ച് പിടിക്കാന്‍ ഉദാസീനത കാണിക്കുന്ന ബോര്‍ഡ്, ക്ഷേത്രങ്ങളുടെ ഭൂമി പാട്ടത്തിന് നല്‍കുന്നതിനെ ഹൈന്ദവ സംഘടനകള്‍ ചോദ്യം ചെയ്തിരുന്നു. രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി കൊറോണയുടെ മറവില്‍ ക്ഷേത്രം ഭൂമികള്‍ ഇഷ്ടക്കാര്‍ക്ക് പാട്ടത്തിനു നല്‍കുകയാണെന്നാണ് ആരോപണം. തുടര്‍ന്ന് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കേസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഇതിനിടെയിലാണ് വാഴപ്പള്ളിയില്‍ സിപിഎം നിയത്രണത്തില്‍ ഉള്ള സംഘടന കൃഷി ഇറക്കിയത്.
കേസുമായി ബന്ധപ്പെട്ട കേടതിയുടെ ഉത്തരവ് വരുന്നതിന് മുമ്പേ ദേവസ്വം ഭൂമിയില്‍ സിപിഎം നിയന്ത്രണത്തിലുളള സംഘടന കൃഷിയിറക്കിയതിനെതിരെ ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: