ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയാണ് തനിക്ക് ആദ്യമായി മൊബൈല്‍ ഫോണ്‍ വാ ങ്ങിത്തന്നതെന്ന് വ്യക്തമാക്കി ആലപ്പുഴ എംപി എ.എം ആരിഫ്. കഴിഞ്ഞ ദിവസം സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ആരിഫും സുരേഷ് ഗോപിയും തമ്മിലുളള സൗഹൃദത്തെക്കുറിച്ച് വ്യക്തമാക്കിയത്. ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെന്ന് തനിക്കറിയാമെന്നാണ് അഷ്‌റഫ് പറഞ്ഞത്. ആ വാക്കുകള്‍ ശരിവെച്ചുകൊണ്ടണ് ആരിഫ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
എം.പിയായിരിക്കേ അല്ല 20 വര്‍ഷം മുമ്പാണ് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചതെന്നും പലവട്ടം സുരേഷ് ഗോപിയുടെ മനുഷ്യത്വപരമായ സമീപനങ്ങള്‍ അടുത്തറിഞ്ഞിട്ടുളളതാണെന്നും ആരിഫ് വ്യക്തമാക്കി. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും അത്ര സജീവമല്ല. നോക്കിയയുടെ ഒരു ഫോണാണ് അന്ന് എനിക്ക് ഉണ്ടായിരുന്നത്. ആ സമയത്ത് സുരേഷ്ഗോപി ദുബായില്‍ പോയിരുന്നു.
അതു കഴിഞ്ഞ് വന്നപ്പോള്‍ എനിക്ക് സാംസങ്ങിന്റെ ഒരു ഫോണ്‍ കൊണ്ടുവന്നു. ഒരു സുഹൃത്തിന്റെ കൈവശം കൊടുത്ത് വിട്ട് അത് എനിക്ക് സമ്മാനിച്ചു. അത്രത്തോളം സൗഹൃദം എനിക്ക് അദ്ദേഹത്തിനോട് ഉണ്ട്. ഇപ്പോഴും ഡല്‍ഹിയില്‍ വച്ച് കാണുമ്പോഴും അടുത്ത് ഇടപഴകുകയും വീട്ടില്‍ പോകുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സമീപനങ്ങള്‍ അടുത്തറിഞ്ഞിട്ടുണ്ട് ഒരുപാട് തവണയെന്ന് മനോരമയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരിഫ് വ്യക്തമാക്കി.
കോളജ് രാഷ്‌ട്രീയത്തില്‍ സജീവമായിരുന്ന സമയത്ത് മുതല്‍ അദ്ദേഹത്തെ അറിയാം. അന്ന് കേരള സര്‍വകലാശാല യുവജനോല്‍സവത്തിന് അതിഥിയായി അദ്ദേഹത്തെ ക്ഷണിക്കാന്‍ എറണാകുളത്ത് ഒരു ഷൂട്ടിങ് സെറ്റില്‍ പോയപ്പോഴാണ് പരിചയപ്പെട്ടതെന്നും ആരിഫ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: