ന്യൂദല്‍ഹി : ഇന്ത്യയ്ക്കെതിരെ ചാരവൃത്തി നടത്തി പാക്കിസ്ഥാന് ഉദ്യോഗസ്ഥര്‍. ദല്‍ഹി പാക് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് ചാരവൃത്തി നടത്തുന്നതായി കണ്ടെത്തിയത്. ആബിദ് ഹുസൈന്, താഹിര്‍ ഹുസൈന് എന്നീ രണ്ടു ഉദ്യോഗസ്ഥരെയാണ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയത്.
പാക്കിസ്ഥാന് ഹൈക്കമ്മീഷനിലെ വിസാ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ഇരുവരും. കരോള്‍ ബാഗില്‍വെച്ച് ഇരുവരും ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യേഗസ്ഥരുടെ പിടിയില്‍ അകപ്പെടുകയായിരുന്നു.
ഇവരുടെ പക്കല്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവരോട് 48 മണിക്കൂറിനകം ഇന്ത്യ വിട്ടു പോകാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്നും താക്കീത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: