തിരുവനന്തപുരം: ഓണ്‍ലൈന്‍വഴിയുള്ള പഠനം ഇന്ന് ആരംഭിക്കാനിരിക്കെ പൊതു പരീക്ഷ എഴുതേണ്ടവരെന്ന നിലയില്‍ പത്ത്, പ്ലസ് ടുക്കാര്‍ക്ക് അധിക സമയം ക്ലാസ്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ നടക്കുക. ആദ്യ ദിവസത്തെ ടൈം ടേബിള്‍ തയ്യാറായി. പ്ലസ്ടു ക്ലാസിന് രാവിലെ 8.30ന് ഇംഗ്ലീഷും ഒമ്പതിന് ജിയോഗ്രഫിയും 9.30ന് മാത്തമാറ്റിക്സും പത്തിന് കെമിസ്ട്രിയും.
ഒന്നാം ക്ലാസിന് 10.30ന് പൊതുവിഷയവും ആയിരിക്കും. പത്താം ക്ലാസിന് 11ന് ഭൗതിക ശാസ്ത്രവും 11.30ന് ഗണിതശാസ്ത്രവും 12ന് ജീവശാസ്ത്രവമാണ് ക്ലാസുകള്‍. പ്രൈമറി വിഭാഗത്തില്‍ രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയവും മൂന്നാം ക്ലാസിന് ഒരു മണിയ്ക്ക് മലയാളവും നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷും സംപ്രേഷണം ചെയ്യും.
അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്ക് മലയാളമാണ് ആദ്യ ദിവസം. രണ്ട്, രണ്ടര, മൂന്ന് മണിയ്ക്ക് സംപ്രേഷണം ചെയ്യും. എട്ടാം ക്ലാസിന് വൈകിട്ട് 3.30ന് ഗണിത ശാസ്ത്രവും നാലു മണിയ്ക്ക് രസതന്ത്രവും ഒമ്പതാം ക്ലാസിന് 4.30ന് ഇംഗ്ലീഷും, അഞ്ചിന് ഗണിതശാസ്ത്രവും സംപ്രേഷണം ചെയ്യും.
സാമൂഹ്യമാധ്യമത്തിലും ലഭ്യം
ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് പുറമെ സാമൂഹ്യമാധ്യമങ്ങളും ക്ലാസുകള്‍ കാണാനുള്ള സംവിധാനമുണ്ട്. ംംം.്ശരലേൃ.െസശലേ.സലൃമഹമ.ഴീ്.ശി പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ ളമരലയീീസ.രീാ/ഢശരലേൃ െലറൗരവമിിലഹ വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ ്യീൗൗേയല.രീാ/ ശെേ്ശരലേൃ െസംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും. രാത്രി ഏഴ് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ പുനസംപ്രേക്ഷണം ഉണ്ടാകും. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് കോളെജ് ക്ലാസുകള്‍. അധ്യാപകര്‍ കോളജില്‍ ഹാജരാകണം. ജില്ലയ്ക്ക് പുറത്തുള്ള അധ്യാപകര്‍ ഓണ്‍ലൈന്‍ ആയി ക്ലാസെടുക്കണം. സൂം ആപ്പ്, അടക്കം ഏത് സോഫ്വെയര് ഉപയോഗിച്ച് ക്ലാസ് എടുക്കണമെന്ന് സ്ഥാപന മേധാവിക്ക് തീരുമാനിക്കാം.
ആദ്യആഴ്ച്ച ഹാജര്‍ ഇല്ല
സ്കൂളുകളില്‍ ആദ്യ ആഴ്ച ഹാജര്‍ രേഖപ്പെടുത്തില്ല. പരീക്ഷണത്തിന്റെ ഭാഗമായാണ് ആദ്യ ആഴ്ച്ച ഹാജര്‍ വേണ്ടന്ന് തീരുമാനിച്ചത്. എന്നാല്‍ കോളെജുകളില്‍ ഹാജര്‍ കണക്കിലെടുക്കും. സ്കൂളുകള്‍ക്കും കോളെജുകള്‍ക്കും കേന്ദ്രം പ്രവര്‍ത്തനാനുമതി നല്‍കും വരെയാണ് താത്കാലിക സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: