ലോക്ഡൗണ്‍ കാലത്ത് വീണ്ടും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ട് അനുശ്രീ. ബോള്‍ഡ് ലുക്ക് ഡിസൈന്‍ ചിത്രങ്ങളാണ് അനുശ്രീ പുറത്തുവിട്ടിരിക്കുന്നത്.
പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച അനുശ്രീയുടെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ”തടസങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി…” എന്ന ക്യാപ്ഷനോടൊപ്പമാണ് നടി ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
”പ്രിയപ്പെട്ട ഡിസൈനര്‍മാര്‍ ഒരുക്കിയ ഈ പേസ്റ്റല്‍ കളര്‍ വസ്ത്രങ്ങള്‍ എന്നെ അതിസുന്ദരിയാക്കി. എന്റെ ക്രിയേറ്റീവ് സഹോദരന്മാര് സജിത്തും സുജിത്തും മേക്കപ്പിട്ട് എന്റെ മുടി ഒരുക്കി. ഫെയറി ടെയ്ലിലെ രാജകുമാരിയെ പോലെ തോന്നുന്നു. എന്റെ ഫ്രോഗി രാജകുമാരന് ഇപ്പോള്‍ എവിടെയാകും?” എന്നും മറ്റൊരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അനുശ്രീ എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: