ന്യൂദല്‍ഹി: എയര്‍ഇന്ത്യ പൈലറ്റിന് കോവിഡ് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ വന്ദേഭാരത് ദൗത്യത്തില്‍ മോസ്കോയില്‍ നിന്ന് ഇന്ത്യക്കാരെ സ്വദേശത്തേക്ക് എത്തിക്കാന്‍ പറന്ന വിമാനം തിരിച്ചുവിളിച്ചു. ഉസ്ബെക്കിസ്ഥാന് വ്യോമാതിര്ത്തയില് എത്തിയ ശേഷമാണ് വിമാനം തിരിച്ചുവിളിച്ചത്. വിമാനത്തില്‍ പോകുന്ന പൈലറ്റുമാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും കോവിഡ് പരിശോധന നടത്താറുണ്ടായിരുന്നു. ഈ വിമാനത്തിലെ ജീവനക്കാര്‍ക്കും ടെസ്റ്റ് നടത്തി. എന്നാല്‍, വിമാനത്തിലെ ക്യാപ്റ്റന്‍ കോവിഡ് പോസീറ്റിവ് എന്നത് ക്രൂ അംഗങ്ങള്‍ നെഗറ്റീവ് എന്ന് തെറ്റായി വായിക്കുകായായിരുന്നു. തുടര്‍ന്നാണ് ദല്‍ഹിയില്‍ നിന്ന് യാത്രക്കാരില്ലാതെ വിമാനം മോസ്കോയിലേക്ക് പറന്നത്. എന്നാല്‍, വിവരം അറിഞ്ഞതോടെ എയര്‍ഇന്ത്യ അധികൃതര്‍ വിമാനം തിരിച്ചു ദല്‍ഹിക്കു വിളിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിമാനം ദല്ഹിയേല്ക്ക് മടങ്ങിയിട്ടുണ്ട്. വിമാനത്തിലെ എല്ലാ ജീവനക്കാരേയും നിരീക്ഷണത്തിലാക്കും. വിമാനം പൂര്‍ണമായി അണുവിമുക്തമാക്കും. ഈ വിമാനത്തിനു പകരം മറ്റൊരു വിമാനം ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മോസ്കോയിലേക്ക് അയച്ചിട്ടുണ്ട്.
നേരത്തേ, എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ ഗാങ്സുവിലേക്ക് അടുത്തിടെ ചരക്കുവിമാനം പറത്തിയ പൈലറ്റുമാര്‍ക്കാണു വൈറസ് ബാധയേറ്റത്. ലോക്ഡൗണിനു ശേഷവും രാജ്യാന്തര തലത്തില്‍ ചരക്ക് വിമാനങ്ങളുടെ സേവനം എയര്‍ ഇന്ത്യ തുടരുന്നുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനായി ഏപ്രില്‍ 18ന് ഗാങ്സുവിലേക്ക് എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം പറത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: