പേരാമ്പ്ര: തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേരാമ്പ്രയിലെ മത്സ്യ മാര്‍ക്കറ്റും അടച്ചു. മത്സ്യ വ്യാപാരി ഈ മാസം 26ന് പേരാമ്പ്രയിലെ മത്സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണിത്. പേരാമ്പ്ര കുറ്റ്യാടി റോഡില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മത്സ്യ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് മത്സ്യ മാര്‍ക്കറ്റ് അടച്ചിടുക. പ്രസ്തുത വ്യക്തി 4 പേരുമായി അടുത്തിടപഴകിയിട്ടുണ്ട്. ഇവരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടത്.
മത്സ്യ മാര്‍ക്കറ്റില്‍ ആരോഗ്യ പ്രവര്‍ത്തകരായ എച്ച് .എസ്.ഖാലിദ്, എച്ച്.ഐ.സുജീന്ദ്രകുമാര്, വി.ഒ.അബ്ദുള്‍ അസീസ്, രാജീവന്, സുരേഷ്, മോഹനന്, പഞ്ചായത്ത് സെക്രട്ടറി മനോജ്, അസി.സെക്രട്ടറി രാജീവന് എന്നിവര്‍ സന്ദര്‍ശിച്ചു. പേരാമ്പ്ര ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പട്ടണത്തില്‍ എത്തുന്നവര്‍ ജാഗ്രത നിര്‍ദ്ദേശങ്ങളായ മുഖാവരണം ധരിക്കുക, സാമൂഹികാകലം പാലിക്കുക, സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ വൃത്തിയാക്കുക എന്നിവ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: