ഇന്ത്യന്‍ നഗരങ്ങളെ വെളിയിട വിസര്ജ്യവിമുക്തമാക്കുന്നതില് സ്വഛ്ഭാരത് നഗരദൗത്യം ലക്ഷ്യംകണ്ടു. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 35 സംസ്ഥാനങ്ങളിലെ 4,167 നഗരങ്ങള്‍ വെളിയിടവിസര്ജ്യ വിമുക്തമായി. 59 ലക്ഷം ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 66 ലക്ഷം വീടുകള്‍ക്ക് ശുചിമുറികള്‍ നിര്‍മ്മിച്ചു.
96 ശതമാനം വാര്‍ഡുകളിലെ വീടുകളില്‍ നിന്നും 60 ശതമാനം ഖരമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്ന ഇന്‍ഡോര്‍, അംബികാപ്പൂര്‍, നവിമുംബൈ, മൈസൂരു നഗരങ്ങള്‍ക്ക് ഫൈവ് സ്റ്റാര്‍ പദവി ലഭിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 57 നഗരങ്ങള്‍ക്ക് ത്രീസ്റ്റാര്‍ പദവിയും നാലു നഗരങ്ങള്‍ക്ക് സ്റ്റാര്‍ പദവിയും ലഭിച്ചു. ദേശീയഹൈവേ അതോറിറ്റിയുമായും 46 സിമന്റ്റ് ഫാക്ടറികളുമായും സഹകരിച്ച് 1500 സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യം സംസ്കരിച്ച് റോഡ് നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പാക്കി. 2019 ലെ സെള്‍ഫ് സെര്‍വിങ് പ്രചാരണ പരിപാടിയില്‍ ഏഴുകോടി നഗരവാസികള്‍ പങ്കെടുത്തു.
ശുചിത്വംതന്നെ സേവനം 2019 ന്റെ പ്രചാരണാര്‍ത്ഥം 3200 നഗരങ്ങളില്‍ നടത്തിയ 1,06,000 പരിപാടികളില്‍ 7 കോടി നഗരവാസികള്‍ പങ്കെടുത്തു. 7,700 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യംസംഭരിച്ചു. 2000 നും 2014 നും ഇടയില്‍, തുറന്ന മലമൂത്രവിസര്‍ജ്ജനം പ്രതിവര്‍ഷം 3 ശതമാനം കുറഞ്ഞിരുന്നത് 2015-2019 മുതല്‍ പ്രതിവര്‍ഷം 12 ശതമാനത്തിലധികം കുറഞ്ഞു. സ്വച്ഛ് ഭാരത് മിഷന് ദൗത്യത്തിന് നേതൃത്വം കൊടുത്ത പ്രധാനമന്ത്രിക്ക് ഗേറ്റ്സ് ഫൗണ്ടേഷന്റ്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്കാരം ലഭിച്ചു.
ശുചിത്വ മാനദണ്ഡങ്ങള്‍ പരിഗണിച്ച് നഗരങ്ങള്‍ക്കു പദവി നല്‍കുന്നതിനായി സ്വഛ് ഭാരത് ദൗത്യത്തിനു കീഴില്‍ ഭവന നിര്‍മ്മാണ നഗരകാര്യ മന്ത്രാലയം നടത്തുന്ന പരിശോധനയാണ് സ്വഛസര്വേക്ഷണ്. നഗരങ്ങള്‍ തമ്മില്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ മത്സരസ്വഭാവം ഉറപ്പാക്കുന്നതിന് ഈ പരിശോധനയിലൂടെ സാധിച്ചു.ഓണ്‍ലൈനായിട്ട് നടന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ വാര്‍ഷിക സര്‍വെ ഇന്ന് 43 കോടി നഗരവാസികളെ സ്വാധീനിച്ചിരിക്കുന്നു. 2020 ലെ സര്‍വെയുടെ നടപടികള്‍ 2019 ഓഗസ്റ്റ് 13 ന് ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: