ലോകത്ത് കൊറോണയെന്ന മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ഇന്ത്യയുടെ ആരോഗ്യ രംഗം ഒരു വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചത്. മറ്റു രാജ്യങ്ങള്‍ രോഗത്തിന് മുന്നില്‍ അടിപതറിയപ്പോള്‍ ഇന്ത്യ രോഗത്തെ പ്രതിരോധിച്ച് മുന്നേറി. രോഗം റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയതിന് ശേഷം രാജ്യത്ത് 373 സര്‍ക്കാര്‍ ലബോറട്ടറികളും, 152 സ്വകാര്യ ലബോറട്ടറികളുമാണ് പുതുതായി ആരംഭിച്ചത്. ഇതിലൂടെ പ്രതിദിനം 1,00,000 പരിശോധന നടത്താനുള്ള സംവിധാനമായി. ഇതുവരെ 25 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തി. ഇപ്പോള്‍ 90,094 ഓളം സാമ്പിളുകള്‍ ഒരു ദിവസം മാത്രം പരിശോധിക്കുവാനും കഴിയുന്നു. നിലവില്‍ രാജ്യത്തിപ്പോള്‍ കോവിഡ്-19 നെ നേരിടാന്‍ 916 കോവിഡ് ആശുപത്രികളും 2,044 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും 9,536 ക്വാറന്റൈന് കേന്ദ്രങ്ങളും 6,309 കോവിഡ് കെയര്‍ സെന്ററുകളും സജ്ജമാണ്. ഇവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പദ്ധതിക്കു കീഴില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 3000 കോടി രൂപ അധികമായി അനുവദിച്ചു.
ക്വാറന്റൈന്, ഐസൊലേഷന്‍, പരിശോധന, ചികിത്സ, രോഗ നിയന്ത്രണം, രോഗമുക്തി, സാമൂഹ്യ അകലം, നിരീക്ഷണം എന്നിവയ്ക്കായുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളും പെരുമാറ്റച്ചട്ടവും ഉപദേശങ്ങളും നല്കി. തീവ്ര രോഗ ബാധിത പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെ ആവശ്യമായ നിയന്ത്രണങ്ങള്‍ നടപ്പാക്കി. പരിശോധനാ ലാബുകളുടെ ശൃംഖല വിപുലീകരിച്ചു കൊണ്ട് നമ്മുടെ പരിശോധനാ ശേഷി അനുദിനം വര്‍ധിപ്പിക്കുന്നു. ക്ഷയരോഗ നിര്‍മ്മാര്‍ജന ദേശീയ പദ്ധതിക്കു കീഴില്‍ നിലവിലുള്ള വിവിധ രോഗങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ മറ്റു മന്ത്രാലയങ്ങളുടെയെല്ലാം സഹകരണത്തോടെ നിരവധി പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നടത്തിയിട്ടുള്ളത്.
കോവിഡ്- 19നെതിരായ പോരാട്ടത്തിന് 3100 കോടി രൂപ അനുവദിക്കാന്‍ പിഎം കെയേഴ്സ് ഫണ്ട് ട്രസ്റ്റ് തീരുമാനിച്ചു. 2000 കോടി രൂപ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും 1000 കോടി രൂപ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും 100 കോടി രൂപ പ്രതിരോധ കുത്തിവെപ്പ് വികസിപ്പിച്ചെടുക്കുന്നതിനു സഹായം നല്കുന്നതിനുമാണ് ഉപയോഗിക്കുക. കൂടാതെ, 15,000 കോടി രൂപയുടെ ‘ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി’ക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. മൂന്നു ഘട്ടങ്ങളിലായാണ് ഈ തുക വിനിയോഗിക്കുന്നത്.
കോവിഡ് 19 വ്യാപനം പരിഗണിച്ച് ദ്രുത പ്രതികരണത്തിനായി 7774 കോടി രൂപയാണ് ഇതിനകം അനുവദിച്ചത്. അടുത്ത ഒന്നു മുതല്‍ നാലു വര്‍ഷത്തിനകം മിഷന് മോഡ് രീതിയില്‍ ബാക്കി തുക നല്‍കും. ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി’ പ്രകാരം, കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കമ്യൂണിറ്റി ഹെല്‍ത്ത് വോളന്റിയര്‍മാര്‍ (ആശ) ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ), എന്‍ 95 മുഖാവരണങ്ങള്‍, വെന്റിലേറ്ററുകള്‍, പരിശോധനാ കിറ്റുകള്‍, ചികിത്സയ്ക്കുള്ള മരുന്നുകള്‍ എന്നിവ കേന്ദ്രീകൃത സംവിധാനത്തില്‍ ശേഖരിക്കുന്നുമുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ്. രാജ്യത്തെ അന്‍പത് കോടിയിലധികം ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഉന്നത നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഏറ്റവും പാവപ്പെട്ടവര്‍ക്ക് വരെ ഇതുവഴി ലഭിക്കുന്നുണ്ട്. ഒരു കോടി ജനങ്ങള്‍ക്ക് നിലവില്‍ ഇന്‍ഷുറന്‍സ് ലഭിച്ചു. രാജ്യത്തെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി സഹകരിച്ച് നിരന്തരം കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നു. ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ നിരന്തരം നടത്തുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: