കൊച്ചി: ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൂടാതെ, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള രണ്ടുപേരും എറണാകുളത്ത് ചികിത്സയിലുണ്ട്. മെയ് 27ന് രോഗം സ്ഥിരീകരിച്ച കുന്നത്തുനാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 47 കാരിയാണ് രോഗം സ്ഥിരീകരിച്ച ഒരാള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 27ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മെയ് 27ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ കാക്കനാട് സ്വദേശിനിയായ 48 കാരിയാണ് പോസിറ്റീവായ രണ്ടാമത്തെയാള്‍. ഇവരെ അന്നു തന്നെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെയ് 17ന് അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 63 കാരനായ വടവുകോട് സ്വദേശിയാണ് പോസിറ്റീവായ മൂന്നാമത്തെയാള്‍. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെയ് 17ന് അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ എറണാകുളം പാറക്കടവ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച നാലാമത്തെയാള്‍. ഇയാളെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച 25 കാരന് കളമശേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. മെയ് 27ന് കുവൈത്ത് കൊച്ചി വിമാനത്തിലെത്തിയ ഇദ്ദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിലായിരുന്നു.
ഇന്ന് കൊല്ലം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 48 കാരി മെയ് 26ന് കുവൈത്ത് കൊച്ചി വിമാനത്തിലെത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 26 ആയി.
ഇന്നലെ 591 പേരെ കൂടി ജില്ലയില്‍ പുതിയതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 392 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 8,274 ആയി. ഇന്നലെ 23 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 12 പേരെ ഡിസ്ചാര്‍ജ് ചെയ്തു. വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 72 ആണ്. ജില്ലയിലെ ആശുപത്രികളില്‍ കൊറോണ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26 ആണ്. ഇന്നലെ 292 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 210 എണ്ണം സമൂഹവ്യാപനം ഉണ്ടോ എന്നറിയാനായി സെന്റിനല്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായി ശേഖരിച്ചയവയാണ്. ഇന്ന് 98 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 497 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: