കോതമംഗലം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ, സദ്ഭരണത്തില്‍ ആകൃഷ്ടരായി വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച ന്യൂനപക്ഷ വിഭാഗങ്ങള്‍ അടക്കം നിരവധി ആളുകള്‍ ബിജെപിയിലേക്ക്.
കോതമംഗലം ബിജെപി ഓഫീസില്‍ നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂരിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ജില്ലാ ഉപാധ്യക്ഷന്‍ പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ സ്കറിയാ തോമസ് വിഭാഗത്തില്‍ നിന്ന് ജില്ലാ അധ്യക്ഷസ്ഥാനം രാജിവെച്ച് വന്ന ജിജി പോള്‍ പുളിക്കല്‍, മനു പുളിയേലില്‍, 2019ല്‍ നെല്ലിക്കുഴി പഞ്ചായത്തിന്റെ കര്‍ഷകഅവാര്‍ഡ് ജേതാവ് വി.എന്‍. രാജന് വാരിമാട്ട് തുടങ്ങിയവര്‍ക്ക് അംഗത്വം നല്കി. ചടങ്ങില്‍ മണ്ഡലം പ്രഭാരി എം.എന്‍. ഗോപി ഇവരെ ആദരിച്ചു.
ജില്ലാ സെക്രട്ടറി ഇ.ടി. നടരാജന് പാര്‍ട്ടി പതാക കൈമാറി. യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് അയിരൂര്‍ ശശീന്ദ്രന് സംസാരിച്ചു. ജനറല്‍ സെക്രട്ടറിമാരായ പി.വി. വിനോദ് കുമാര്‍, വി.എസ്. സുമേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: