വെഞ്ഞാറമൂട്: അബ്കാരി കേസിലെ പ്രതിക്ക് കൊറോണ സ്ഥിരീകരിച്ച വെഞ്ഞാറമൂട്ടിലും സമീപപ്രദേശമായ വാമനപുരത്തും ഇന്നലെ രണ്ട് കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. വാമനപുരം ആനച്ചല്‍ സ്വദേശിക്കും പുല്ലമ്പാറ സ്വദേശിക്കുമാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. തേമ്പാംമൂട്ടില്‍ നടന്ന സംഘര്‍ഷത്തില്‍ അറസ്റ്റിലായ യുവാവ്, സ്വന്തം വീട്ടില്‍ തീവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആള് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇരുവരെയും 25ന് വിവിധ സമയങ്ങളില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡിലാക്കുകയും ചെയ്തിരുന്നു. റിമാന്‍ഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം കൊറോണ സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനുമായി ഇവര്‍ക്ക് ബന്ധമില്ല. മൂന്നുപേര്‍ക്കും രോഗം വന്നത് എങ്ങനെയെന്ന് കണ്ടുപിടിക്കാന്‍ ആരോഗ്യവകുപ്പിനും കഴിഞ്ഞിട്ടില്ല. ഇത് തലസ്ഥാനത്തെ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും എത്തുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്ന ഭീതിയും ജനങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: