കൊച്ചി: കൊച്ചി മെട്രോ സര്‍വീസുകള്‍ ഇനി തൃപ്പൂണിത്തുറ പേട്ടയിലേക്കും. തൈക്കുടം മുതല്‍ പേട്ട വരെയുള്ള സര്‍വീസ് ആരംഭിക്കുന്നതിനായുള്ള എല്ലാ ജോലികളും കെ.എം.ആര്.എല്‍ പൂര്‍ത്തിയാക്കി. പണി പൂര്‍ത്തിയാക്കിയതിന് പിന്നാലെ പേട്ട സ്റ്റേഷനില്‍ ആചാരവിധി പ്രകാരമുള്ള പൂജകളും കെഎംആര്‍എല്‍ നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് മരട് തുരുത്തി ഭഗവതി ക്ഷേത്ര മേല്‍ശാന്തി പ്രമോദിന്റെ നേതൃത്വത്തിലാണ് പൂജാകര്‍മ്മങ്ങള്‍ നടന്നത്.
ഉടന്‍ തന്നെ തൈക്കുടം മുതല്‍ പേട്ട വരെയുള്ള സര്‍വീസ് ആരംഭിക്കുമെന്ന് കെ.എംആര്‍എല്‍ വ്യക്തമാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങളും പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. അടുത്തമാസം സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.
ഇതോടെ കൊച്ചി മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയാകുകയാണ്. ആലുവ മുതല്‍ പേട്ട വരെയായിരുന്നു കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം. ആദ്യം പാലാരിവട്ടം വരെയും, പിന്നീട് മഹാരാജാസ് വരെയും, പിന്നീട് തൈക്കുടം വരെയും മെട്രോ സര്‍വീസ് ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു. ഫെബ്രുവരിയില്‍ തൈക്കുടം മുതല്‍ പേട്ട വരെയുള്ള ഒന്നര കിലോമീറ്റര്‍ പാതയില്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: