ഇടുക്കി: അറബിക്കടലിലെ പടിഞ്ഞാറന്‍ മദ്ധ്യഭാഗത്തും ചേര്‍ന്നുള്ള തെക്ക് കിഴക്ക് മേഖലയിലുമായി ആദ്യ ന്യൂനമര്‍ദം രൂപമെടുത്തു. 48 മണിക്കൂറിനിടെ ഡിപ്രഷനാകാന് സാധ്യത. ഈ ന്യൂനമര്‍ദം ശക്തിയാര്‍ജ്ജിച്ച് പിന്നീടുള്ള 72 മണിക്കൂറിനിടെ ഒമാന്‍ തീരത്തേക്ക് നീങ്ങും.
മെയ് 31ന് രൂപമെടുക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദം മൂലം ജൂണ്‍ ഒന്നിന് കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം (ഐഎംഡി) അറിയിച്ചു. മെയ് 15ലെ പ്രവചനം പ്രകാരം ജൂണ്‍ അഞ്ചിനെത്തുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്.
ന്യൂനമര്‍ദങ്ങളെ തുടര്‍ന്ന് ജൂണ്‍ 5 വരെയുള്ള ദിവസങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കാറ്റും ശക്തമായ മഴയും തുടരും. മത്സ്യ ബന്ധനത്തിന് നിരോധനമുണ്ട്.
ഇരട്ട ന്യൂനമര്‍ദം ഉണ്ടാകുന്നതിനാല്‍ ബംഗാള്‍ ഉള്‍ക്കടലിലും അവശേഷിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലയിലും ഇന്നലെ മണ്‍സൂണ്‍ എത്തി. മുമ്പ് ഉം പുന് സൂപ്പര്‍ സൈക്ലോണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 17ന് ആന്‍ഡമാനില്‍ മണ്‍സൂണ്‍ എത്തിയിരുന്നെങ്കിലും സജീവമായിരുന്നില്ല. മാലിദ്വീപിലും കന്യാകുമാരിയിലും അടുത്ത 24 മണിക്കൂറിനിടെയിലും മണ്‍സൂണ്‍ എത്തും.
ന്യൂനമര്‍ദം ചുഴലിക്കാറ്റായാല്‍ ബംഗ്ലാദേശ് നല്കിയ നിസര്‍ഗ(ചശമെൃഴമ) എന്ന പേരാകും ആദ്യം നല്‍കുക. പിന്നീട് ഉണ്ടാകുന്ന ചുഴലിക്കാറ്റിന് ഇന്ത്യയുടെ ഗതി (ഏമശേ) എന്നാണ് പേര്. ഉം പുന് ചുഴലിക്കാറ്റോടെ വടക്കേ ഇന്ത്യന്‍ കടലിലെ ചുഴലിക്കാറ്റുകള്‍ക്ക് നല്കിയ 64 പേരുകള്‍(എട്ട് രാജ്യങ്ങള്‍) അടങ്ങിയ ലിസ്റ്റ് അവസാനിച്ചിരുന്നു. നിലവില്‍ പുതിയ ലിസ്റ്റ് പ്രകാരം 13 രാജ്യങ്ങളാണ് ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: