പാലക്കാട്: ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും, നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെയും വിദേശമദ്യഷോപ്പുകള്ക്കും, ബാറുകള്‍ക്കും മുന്നില്‍ നീണ്ടനിര.
കണ്ടെയ്മെന്റ് സോണുകളില്‍ ഉള്‍പ്പെടെ യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ മദ്യം വാങ്ങാനെത്തിയവര്‍ കൂടി നില്‍ക്കുകയായിരുന്നു. പല സ്ഥലങ്ങളിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് എത്തിയെങ്കിലും ഫലം കണ്ടില്ല.
ബെവ്കോയുടെ ആപ്പ് വഴി ടോക്കണ്‍ ലഭിക്കാത്തവരും മദ്യം വാങ്ങാനെത്തിയതോടെ പലഭാഗങ്ങളിലും വന്‍തിരക്ക് അനുഭവപ്പെട്ടു. ഒരേ സമയം അഞ്ചുപേര്‍ക്ക് മാത്രമാണ് നില്ക്കാന് അനുമതി. എന്നാല്‍ ഇതെല്ലാം ലംഘിച്ച് മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് വരിനിന്നത്. ഒന്നിലധികം കണ്ടെയ്മെന്റ് സോണുകളുള്ള ഒറ്റപ്പാലത്തെ സംസ്ഥാന പാതയോടു ചേര്‍ന്നുള്ള ബിവറേജ് ഔട്ട്ലെറ്റിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ ബിജെപി ഒറ്റപ്പാലം മണ്ഡലം ജന.സെക്രട്ടറി എ.പ്രസാദ് സബ് കള്കടര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: