കോന്നി: രാജഭരണകാലത്ത് 1099ല്‍ ഉണ്ടായ പ്രളയത്തിന്റെ സ്മാരകമായ ശിലാഫലകം പുനസ്ഥാപിച്ചു. ജലസേചന വകുപ്പിന്റെ ചുമതലയില്‍ ഗവ.എല്‍പി സ്കൂളിന് സമീപം തറകെട്ടി ഇത് സ്ഥാപിച്ചത്.അഞ്ച് അടിയോളം ഉയരമുള്ള ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണ് ഫലകം.
ഇതില്‍ മാക്സിമം ഫ്ളഡ് ലെവല്‍ എന്നതിന്റെ ചുരുക്കെഴുത്തായ എംഎഫ്എല്‍ എന്നും താഴെയായി 1099-1924 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് മുതിര്‍ന്ന ആളുകള്‍ പറഞ്ഞതനുസരിച്ച് പ്രദേശവാസികള്‍ ഇത് കണ്ടെടുത്തത്. സഞ്ചായത്ത് കടവിലേക്കുള്ള റോഡില്‍ ഏതാനും വര്‍ഷം മുമ്പു വരെ കാണപ്പെട്ടിരുന്ന ഇത് മണ്ണുമൂടിയ നിലയില്‍ ആയിരുന്നു.
മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് ഇത് കണ്ടെത്തിയത്. രാജഭരണകാലത്തെ ശിലാഫലകം പുതുതലമുറയ്ക്കും പരിചയപ്പെടുത്തുന്നത് ചരിത്ര സ്മാരകമായി ശിലാഫലകം സംരക്ഷിക്കാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇപ്പോഴാണ് ജലസേചന വകുപ്പിന്റെ ചുമതലയില്‍ ഗവ.എല്‍പി സ്കൂളിന് സമീപം തറകെട്ടി ഇത് സ്ഥാപിച്ചത്. രാജ ഭരണകാലത്ത് പ്രധാന പാത എല്‍പിസ്കൂളിന് മുന്നിലൂടെ സഞ്ചായത്ത് കടവ് കടന്നാണ് പോയിരുന്നത്. ഇതിന് അരികിലായാണ് 1099 ന്റെ സ്മാരകമായ ശില സ്ഥാപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: