മൂലമറ്റം: അറക്കുളം അശോക കവലയില്‍ പൊതുജനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭീഷണിയായി നില്ക്കുന്ന വൈദ്യുതി തൂണ് മാറ്റിയിടണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച തൂണാണ് അമ്പലക്കുന്ന് ശിവക്ഷേത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നത്.
ഈ പോസ്റ്റ് ഒരു വശത്തേയ്ക്ക് ചാഞ്ഞാണ് നില്‍ക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് റോഡരികില്‍ നിന്ന സ്പാര്‍ത്തീഡിയ എന്ന മരം കടപുഴകി വീണ് നിരവധി തൂണുകള്‍ ഒടിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നതാണ്. അന്ന് ചാഞ്ഞു പോയ തൂണ് മറ്റ് തൂണുകള്‍ മാറ്റിയ കൂട്ടത്തില്‍ ഇത് മാറ്റിയിട്ടില്ല.
ഇടുക്കി ഭാഗത്തേയ്ക്ക് പോകുന്ന യാത്രക്കാര്‍ നില്ക്കുന്ന ബസ്സ് സ്റ്റോപ്പാണ് ഇവിടം, കൂടാതെ ശിവക്ഷേത്രവും നിരവധി വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ഇത് കൂടാതെ ഇവിടെ നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു. തൂണ് മറിഞ്ഞാല്‍ ആളപകടവും ഉണ്ടാകും.
ആമ്പലവും വ്യാപാര സ്ഥാപനങ്ങളും തകരും. വൈദ്യുതി ബോര്‍ഡ് ഇതൊന്നും കണ്ടില്ലന്ന മട്ടിലാണ്. നിരവധി വൈദ്യുതി കണക്ഷനുകള്‍ ഈ വൈദ്യുതി തൂണില്‍ നിന്നാണ് വലിച്ചിരിക്കുന്നത്. വന്‍ അപകടം ഒഴിവാക്കാന്‍ എത്രയും വേഗം ഈ തൂണ് മാറ്റി പൊക്കം കൂടിയ തൂണ് സ്ഥാപിക്കാണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: