മുംബൈ: ബിജെപിക്കെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിനെ കൈവിട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം തടയാന്‍ ഉദ്ദവ് താക്കറെ സര്‍ക്കാരിന് കഴിയാതെ വന്നതോടെയാണ് സഖ്യസര്‍ക്കാരില്‍ നിന്ന് കോണ്‍ഗ്രസ് തലയൂരാന്‍ ശ്രമിക്കുന്നത്.
മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് അല്ല സര്‍ക്കാരിനെ നയിക്കുന്നത്, തങ്ങള്‍ ഭരണ പങ്കാളി മാത്രമാണെന്ന രാഹുല്‍ ഗാന്ധി ഉത്തരം നല്‍കിയത്. ഇത് ഉദ്ദവ് സര്‍ക്കാരിനെതിരെയുള്ള നീക്കമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ ഏകോപനവും ശക്തിയും കുറയുന്നതിന്റെ സൂചനയാണ് രാഹുലിന്റെ വാക്കുകളില്‍ നിഴലിക്കുന്നതെന്നും വൈകാതെ ഉദ്ദവ് സര്‍ക്കാര്‍ വീഴുമെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.
കൊറോണ വ്യാപനം ചെറുക്കാന്‍ സാധിക്കാതായതോടെ മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരുകളുടെ പിടിപ്പുകേടാണ് കൊറോണ വ്യാപനത്തിന് കാരണമായെന്ന് മുംബൈയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭരണപരിചയം ഇല്ലായ്മയാണ് ഏറ്റവും തിരിച്ചടിയായത്. സര്‍ക്കാരിന്റെ മുഖം വികൃതമായതോടെ ശിവസേന നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ പൂര്‍ണചുമതല എന്‍.സി.പി. നേതാവ് ശരദ് പവാര്‍ ഏറ്റെടുത്തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇനി മുതല്‍ നേതൃത്വം നല്‍കുക പവാര്‍ ആയിരിക്കുമെന്നാണ് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയ്ക്കും വേണ്ട നിര്ദശങ്ങള് നല്‍കുകയും സര്‍ക്കാര്‍ സഹായത്തിനായി കേന്ദ്രവുമായി ആശയവിനിമയം നടത്തുകയും പവാറായിരിക്കും. ഉദ്ദവ് താക്കറെയ്ക്കൊപ്പം കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പ്രതികരണങ്ങളും നടപടികളും ഉദ്ദവിനൊപ്പം വിശദീകരിക്കുകയും ഇനി പവാറായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: