ന്യൂദല്‍ഹി: മത്സ്യോല്‍പ്പാദനം 2024 – 25 ഓടെ 220 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന. നിലവിലെ 137.58 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 9% വാര്‍ഷിക വളര്‍ച്ച കൈവരിച്ച് ലക്ഷ്യം നേടാനാണ് ഉദ്ദേശിക്കുന്നത്.
ഈ പദ്ധതിയിലൂടെ കയറ്റുമതി വരുമാനം ഒരു ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നും മത്സ്യമേഖലയില്‍ പ്രത്യക്ഷമായും പരോക്ഷമായും 55 ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കേന്ദ്ര മത്സ്യ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ, ആദ്യമായി നിലവില്‍ വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി അഞ്ച് വര്‍ഷക്കാലത്തേയ്ക്ക് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആകെ 20,050 കോടി രൂപ നിക്ഷേപം കണക്കാക്കിയിട്ടുള്ളതില്‍ 9,407 കോടി രൂപ കേന്ദ്രവും, 4,880 കോടി രൂപ സംസ്ഥാനങ്ങളും, 5,763 കോടി രൂപ ഗുണഭോക്താക്കളും വഹിക്കാനാണ് ധാരണയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസനത്തിനായി, നിക്ഷേപത്തുകയുടെ 42% വിനിയോഗിക്കും. മത്സ്യം പിടിച്ചതിനുശേഷമുണ്ടാകുന്ന പലവിധത്തിലുള്ള നഷ്ടം നിലവിലെ 25% ത്തില്‍ നിന്നും 10% ആക്കി കുറയ്ക്കും. ഇതിനായി വിപണന ശൃംഖല ആധുനികവല്‍ക്കരിക്കും. ജങങടഥ ലെ ‘സ്വത് സാഗര്‍’ പദ്ധതിയിലൂടെ മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കവറേജ്, ഇലക്ട്രോണിക് വ്യാപാരം, വിഭവ സര്‍വ്വേ, ഐ.ടി. അധിഷ്ഠിത ദേശീയ ഡാറ്റാബോസ് രൂപീകരണം എന്നിവയും ലക്ഷ്യമിടുന്നുണ്ട്.
സാഗര്‍മിത്ര എന്ന പദ്ധതിയിലൂടെ ലക്ഷ്യങ്ങള്‍ നേടാനായി, മത്സ്യകര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ രൂപീകരിക്കും. തീരദേശ മത്സ്യഗ്രാമങ്ങളില്‍ 3477 സാഗര്‍മിത്ര സംഘങ്ങള്‍ രൂപീകരിച്ച് യുവാക്കളെ മത്സ്യബന്ധന മേഖലയിലേയ്ക്ക് കൂടൂതല്‍ ആകര്‍ഷിക്കും. സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സര്‍വ്വീസ് സെന്ററുകള്‍ ആരംഭിച്ചു പ്രൊഫഷണല്‍ വൈദഗ്ധ്യമുള്ള യുവാക്കള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
ദേശീയതലത്തില്‍ അക്വാകള്‍ച്ചര്‍ ഉല്‍പ്പാദനം നിലവിലെ ശരാശരിയായ ഹെക്ടറിന് 3 ടണ്‍ എന്നതില്‍ നിന്ന് 5 ടണ്ണിലേയ്ക്ക് ഉയര്‍ത്താന്‍ ജങങടഥ പദ്ധതി സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള മത്സ്യയിനങ്ങള്‍, ജനിതക ഗുണമേന്മ വര്‍ധിപ്പിക്കല്‍, മറ്റു മത്സ്യ ആരോഗ്യസംരക്ഷണ നടപടികള്‍ എന്നിവയിലൂടെ ഇത് സാധ്യമാകും.
ആഗോള മത്സ്യോത്സപ്പാദനത്തിന്റെ 7.73% ഉള്ള ഇന്ത്യയുടെ കയറ്റുമതി വരുമാനം (201819) 46,589 കോടി രൂപയാണ്. അന്താരാഷ്ട്രതലത്തില്‍ നിലവില്‍ അക്വാകള്‍ച്ചറില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനവും മത്സ്യകയറ്റുമതിയില്‍ നാലാം സ്ഥാനവുമാണുള്ളത്. കയറ്റുമതിയിലും, അക്വാകള്‍ച്ചറിലും ഒന്നാമതെത്താനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് ഗിരിരാജ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: