നെടുങ്കണ്ടം: എക്സൈസ് നടത്തിയ പരിശോധനയില്‍ 8 ലിറ്റര്‍ ചാരായവും 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മാവടി അശോകവനം മുളകുപാറയില്‍ മുരുകേശനെ (മൊട്ട-26) പ്രതിയാക്കി കേസെടുത്തു. എക്സൈസ് പാര്‍ട്ടിയെ കണ്ട പ്രതി ഓടി രക്ഷപെട്ടു.
മുരുകേശന് വാറ്റി എടുക്കുന്ന ചാരായം മാവടി ഭാഗങ്ങളില്‍ വില്പനയ്ക്ക് എത്തുന്നതായി വിവരം ലഭിച്ചിരുന്നു. പ്രതിയെ സഹായിക്കുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.ആര്. ബാലന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഓഫീസര്‍മാരായ പ്രമോദ് എം.പി, അനൂപ് കെ.എസ്, ലിജോ ജോസഫ്, നൗഷാദ് എം, സന്തോഷ് തോമസ്, ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: