ന്യൂദല്‍ഹി : കൊറോണ വൈറസ് പ്രതിരോധത്തോടനുബന്ധിച്ച് പൊതുജനങ്ങളുമായി നേരിട്ട് ഇടപെഴുകുന്നവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്(ഐസിഎംആര്‍) പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുതായുള്ള ഹോട്ട്സ്പോട്ടുകള്‍ തിരിച്ചറിയുക എന്ന ലക്ഷ്യം കൂടിയുണ്ട് ഐസിഎംആറിന്റെ കോവിഡ് ടെസ്റ്റിന്റെ മുന്‍ഗണനാക്രമം പരിഷ്കരിച്ചതിനു പിന്നില്‍.
സെക്യൂരിറ്റി ജീവനക്കാര്‍, ചെക്ക് പോയിന്റുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍, ബില്‍ഡിങ് സെക്യൂരിറ്റി ഗാര്‍ഡുകള്‍, എയര്‍പോര്‍ട്ട് സ്റ്റാഫ്, ബസ് ഡ്രൈവര്‍മാര്‍, പച്ചക്കറി വഴിയോര കച്ചവടക്കാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരെയാണ് ലക്ഷണങ്ങള്‍ കാണിക്കുന്ന മുറയ്ക്ക് ആദ്യം ടെസ്റ്റ് ചെയ്യേണ്ടത്. പൊതുജനങ്ങളുമായി ഇവര്‍ കൂടുതല്‍ ഇടപെഴകുന്നതിനാല്‍ ഇവര്‍ക്ക് രോഗവ്യാപന സാധ്യത കൂടുതലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മടങ്ങിവരുന്ന കുടിയേറ്റക്കാര്‍ എന്നിവരെ ടെസ്റ്റിന് വിധേയമാക്കാന്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇത് കൂടാതെ എയര്‍പോര്‍ട്ട് ജീവനക്കാര്‍, എയര്‍ ഇന്ത്യ ടീം, സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍, അനുബന്ധ സ്റ്റാഫ്, ബാങ്ക് ജീവനക്കാര്‍ എന്നിവരാണ് പുതിയ ഐസിഎംആര്‍ കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടവരുടെ മുന്‍നിരപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പൂര്‍ണ്ണ ലിസ്റ്റ്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് നഗര പ്രദേശങ്ങളിലാണ്. കൊറോണ വൈറസ് ബാധിതരില്‍ 70 ശതമാനവും നഗരവാസികളാണ.് മരണവും കൂടുതല്‍ നഗരങ്ങളിലാണ്.
ഐസിഎംആറിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും മറ്റ് കോവിഡ് പോരാട്ട രംഗത്തെ മുന്‍നിര തൊഴിലാളികളും സാര്‍സ് കോവ് 2 വൈറസ് ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്. പനി, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് വൈറസിന്റെയും ലക്ഷണങ്ങള്‍.
പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷമായി ഉയര്‍ത്താന്‍ ഐസിഎംആര്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗം കൂടിയായാണ് ഈ പരിഷ്കരണം. അടിസ്ഥാന സൗകര്യങ്ങള്‍ കുറവുള്ള കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ടെസ്റ്റുകള്‍ ഇനി പ്രതീക്ഷിക്കുന്നുണ്ട്. ബീഹാറിലും ഒഡീഷയിലും പതിനേഴ് ടെസ്റ്റിങ് ലബോറട്ടറികളും ഉത്തര്‍പ്രദേശില്‍ 27 ഉം പശ്ചിമ ബംഗാളില്‍ 36 ഉം വീതവും സ്ഥാപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: