ന്യൂദല്‍ഹി: ഐസിസി ടി 20 ലോകകപ്പ് ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വളരെ പ്രധാനപ്പെട്ടതാണെന്ന് ഓസീസ് പേസര്‍ പാറ്റ്് കമ്മിന്‍സ്.
ഈ വര്‍ഷാവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി 20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഒട്ടേറെ കളിക്കാര്‍ക്ക് പ്രധാനപ്പെട്ട ടൂര്‍ണമെന്റാണ് ഈ സീസണിലെ ഐപിഎല്‍ എന്ന്് പാറ്റ് കമ്മിന്‍സ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇത്തവണ 15.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കമ്മിന്‍സിനെ ലേലത്തില്‍ പിടിച്ചതോടെ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി പാറ്റ് കമ്മിന്‍സ്. ഈ സീസണിലെ ഐപിഎല്‍ മാര്‍ച്ച് ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്നതാണ്. പക്ഷെ കൊറോണ വ്യാപനത്തെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് നീട്ടി.
ഓസ്ട്രേലിയയിലെ ടി 20 ലോകക്പ്പ് മാറ്റിവയ്ക്കുകയാണെങ്കില്‍ സെപ്തംബര്‍ 25 മുതല്‍ നവംബര്‍ ഒന്ന് വരെ ഐപിഎല്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ബിസിസിഐയുടെ ഈ നീക്കത്തിനെതിരെ മുന്‍ ഓസട്രേലിയന് ക്യാപ്റ്റന്‍ അലന് ബോര്‍ഡര്‍ രംഗത്തെത്തി. ഐപിഎല്‍ പണം ഉണ്ടാക്കാനുളള കളിയാണെന്ന്. ലോകകപ്പിനേക്കാള്‍ പ്രാധാന്യം ഐപിഎല്ലില്‍ കൊടുക്കേണ്ട ആവശ്യമില്ലെന്ന് ബോര്‍ഡര്‍ പറഞ്ഞു.
അതേസമയം, പാറ്റ് കമ്മിന്‍സിന്റെ സഹതാരം ജോഷ് ഹെയ്സല്‍വുഡും ഐപിഎല്ലിനാണ് മുന്‍ തൂക്കം നല്‍കുന്നത്. ലോകകപ്പിന് മികച്ച രീതിയില്‍ തയ്യാറെടുക്കാന്‍ ഐപിഎല്‍ ഉപകരിക്കുമെന്ന് ഹെയ്സല്‍വുഡ് പറഞ്ഞു. ഓസ്ട്രേലിയയുടെ പതിനേഴ് കളിക്കാര്‍ ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: