തിരുവനന്തപുരം: കഴിഞ്ഞ നാലു വര്‍ഷത്തെ ഇടതുഭരണകാലത്ത് കേരളത്തില്‍ മുതല്‍ മുടക്കി വ്യവസായം തുടങ്ങാന്‍ വന്നവരെ കുറിച്ചും എത്രായിരം കോടിയുടെ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചു എന്നതിനെ കുറിച്ചും ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോവിഡാനന്തര സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കൂടുതല്‍ വ്യവസായ സംരംഭങ്ങളെ ആ കര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ കേരളത്തിന് യാതൊരു ക്രിയാത്മക പദ്ധതികളുമില്ല. കേരളത്തില്‍ വ്യവസായം തുടങ്ങിയ പ്രവാസികള്‍ക്ക് ഇടതു ഭരണത്തില്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണുണ്ടായതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷം കേരളത്തില്‍ വികസന മുരടിപ്പും സാമ്പത്തിക പ്രതിസന്ധിയും ആയിരുന്നു. യു ഡി എഫ് സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കുമെതിരെ പ്രചാരണം നടത്തി അധികാരത്തില്‍ വന്നവര്‍ അഴിമതി മുഖമുദ്രയാക്കി. അധികാരത്തിലേറി നാളുകള്‍ക്കുള്ളില്‍ ഒരു മന്ത്രിക്ക് അഴിമതിയില്‍പെട്ട് രാജിവെക്കേണ്ടി വന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ വെല്ലുന്ന ധൂര്‍ത്താണ് ഇടതുപക്ഷം നടത്തി കൊണ്ടിരിക്കുന്നത്. ചീഫ് വിപ്പിന് ഉള്‍പ്പടെ കാബിനറ്റ് പദവി നല്‍കുകയും ഒട്ടേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചും കോടികളാണ് ധൂര്‍ത്തടിക്കുന്നത്. യുഡിഎഫ് കാലത്തെ അഴിമതികളില്‍ അന്വേഷണം നടത്താതെ പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസുമായുള്ള ഒത്തുകളിയുടെ ഭാഗമായാണിതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഇടതു മന്ത്രിമാരുടെ അഴിമതികള്‍ പുറത്തു വരാതിരിക്കാന്‍ വിജിലന്‍സിനെ തന്നെ പൂട്ടിയിട്ടു. പാലാരിവട്ടം പാലം അഴിമതിയിലും യഥാര്‍ത്ഥ പ്രതികള്‍ സര്‍ക്കാരിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയാണ്. കിഫ്ബി പോലുള്ള സംവിധാനങ്ങളിലൂടെ സര്‍ക്കാര്‍ വ്യാപകമായി അഴിമതി നടത്തിക്കൊണ്ടിരിക്കുന്നു. കിഫ്ബി വഴിയുള്ള പണമിടപാടിനെ കുറിച്ച് എജിക്ക് പോലും അന്വേഷിക്കാന്‍ അനുവാദമില്ലാതായി.
കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംസ്ഥാനം സ്വന്തം പേരിലാക്കി അപഹാസ്യരാകുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ വര്‍ഷങ്ങളായി മുടങ്ങി കിടന്നത് നരേന്ദ്രമോദി സര്‍ക്കാരാണ് പൂര്‍ത്തിയാക്കിയത്. കൊല്ലം ബൈപാസിന്റെ നിര്‍മ്മാണം UDF-LDF സക്കാരുകള്‍ കഴിഞ്ഞ 46 വര്‍ഷങ്ങളായി നടപ്പാക്കിയില്ല. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാണ് പൂര്‍ത്തീകരിച്ചത്. കൊച്ചി മെട്രോയും കേന്ദ്രത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പൂര്‍ത്തിയായത്. കൂടംകുളത്ത് നിന്ന് വൈദ്യുതി കൊണ്ടുവരുന്ന പദ്ധതിക്ക് സംസ്ഥാനത്തിന് നയാ പൈസായുടെ ചെലവില്ല. 2250 കോടി കേന്ദ്രം നല്‍കിയതാണ്. കഴിഞ്ഞ 12 വര്‍ഷമായി പദ്ധതി ഇല്ലാതാക്കാനായിരുന്നു ശ്രമം. vട മന്ത്രിസഭയുടെ കാലത്ത് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചു. പവര്‍ ഗ്രിഡ് കോപ്പറേഷന്‍ കോടതിയില്‍ പോയാണ് അനുകൂല വിധി നേടിയത്.
കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണന ഇത്രയധികം ലഭിച്ച മറ്റൊരു കാലം ഉണ്ടായിട്ടില്ല. നികുതി വിഹിതത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ധനകമ്മി നികത്താന്‍ ചരിത്രത്തില്‍ ആദ്യമായി 4000 കോടി നല്‍കി. കമ്മിയുണ്ടാകുന്നത് കേരളത്തിന്റെ ധന മാനേജ്‌മെന്റിന്റെ പോരായ്മയാണ്. തൊഴിലുറപ്പ് പദ്ധതി വിഹിതം കേരളത്തിന് മുന്‍കൂറായി നല്‍കി. കൂടുതല്‍ GST വിഹിതവും നല്‍കി. കടമെടുക്കാനുള്ള പരിധി കൂട്ടിയത് കേരളത്തിന് വന്‍ നേട്ടമായി.
ഇത്രയൊക്കെയായിട്ടും കേന്ദ്ര പദ്ധതികളോട് കേരളം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ആയുഷ്മാന്‍ ഭാരത് ഉള്‍പ്പടെയുള്ള കേന്ദ്രത്തിന്റെ ജനോപകാര പദ്ധതികള്‍ അട്ടിമറിക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങിയപ്പോള്‍ അതിനെതിരായിരുന്നു ഇടതു പക്ഷം. കിസാന്‍ സമ്മാന്‍ നിധിയും സൗജന്യ ഗ്യാസ് കണക്ഷന്‍ പദ്ധതിയായ ഉജ്ജ്വല്‍ യോജനയും അട്ടിമറിക്കാനാണ് ശ്രമം.
പ്രളയത്തിനും ഓഖി ദുരന്തത്തിന്നും കേന്ദ്രം നല്‍കിയ പണം കേരളം വകമാറ്റി ചെലവിട്ടു. റീ ബില്‍ഡ് കേരള എന്തായി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കേരളത്തില്‍ വികസനം വാചകമടി മാത്രമായെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം കൈയയച്ച് സഹായിക്കുന്നതിനാലാണ് കേരളം മുന്നോട്ടു പോകുന്നത്. കേരളത്തിന് ക്രിയാത്മകമായ പദ്ധതികളില്ല. കോവി ഡാനന്തര ഭാരതം അതിജീവിക്കുമ്പോള്‍ കേരളം പിന്നാക്കം പോകാതിരിക്കാന്‍ പുതിയ വികസന കാഴ്ചപ്പാട് വേണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: