തിരുവനന്തപുരം: ആറുപതാം പിറന്നാല്‍ ദിനത്തില്‍ ദൃശ്യം 2 ടീസര്‍ പുറത്തു വിട്ട് മോഹന്‍ലാല്‍. മാസങ്ങള്‍ക്കു മുന്നേ സിനിമയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും ചിത്രീകരണ വിവരങ്ങളെ കുറിച്ച് അണിയറക്കാര്‍ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മലയാളസിനിമയില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ദൃശ്യം.
ലോക്ക്ഡൗണിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമകൂടിയായിരിക്കും ഈ ക്രൈം ത്രില്ലര്‍. രണ്ടാം ഭാഗത്തിനെ കുറിച്ച് ഭാര്യയോടും മക്കളോടും പറഞ്ഞപ്പോള്‍ വേണ്ട എന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞതെന്ന് സിനിമയുടെ സംവിധായകന് ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. എപ്പോഴോ എഴുതിയ ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് ഈ ലോക്ക് ഡൗണ്‍ സമയത്തിരുന്നാണ് മാറ്റി എഴുതിയത്. ഒരു മാസം കൊണ്ട് സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കി ജീത്തു ലിന്റക്കും മക്കള്‍ക്കും വായിക്കാന്‍ നല്കി. വായിച്ചു കഴിഞ്ഞപ്പോള്‍ അവരും നല്ല അഭിപ്രായം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
പിന്നിട് എന്റെ ചില സുഹൃത്തുകള്‍ക്കും ഈ ഡ്രാഫ്റ്റ് നല്കി, എന്റെ വീട്ടുകാര്‍ അടക്കം അപ്പോള്‍ ഒരു നല്ല ഫാമിലി ഡ്രാമയുടെ സാധ്യത മനസിലാക്കി. ഫൈനല്‍ സ്ക്രിപ്റ്റ് കണ്ട ശേഷം അവര്‍ക്ക് പൂര്‍ണമായും ഈ സിനിമയെ കുറിച്ചു ബോധ്യമായി. ഇതൊരു നല്ല കുടുംബ ചിത്രമായിരിക്കുമെന്ന് ജീത്തു പറഞ്ഞു. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. അറുപത് ദിവസത്തെ ഒറ്റ ഷെഡ്യൂള്‍ ആയി ചിത്രീകരണം നടത്താനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: