ആലപ്പുഴ: കൊറോണയെന്ന മഹാമാരി മൂലം നിത്യവൃത്തിക്കുപോലും വകയില്ലാതെ ജനം വലയുമ്പോൾ വൈദ്യുതി നിരക്കിൽ അടക്കം കൃത്രിമം കാട്ടി സാധാരണക്കാരായ ജനങ്ങളെ പിഴിയുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി ആലപ്പുഴ ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ പറഞ്ഞു.
നാളുകളായി സംസ്ഥാനം ഭരിച്ചിട്ടും ഒരു കാര്യത്തിലും സംസ്ഥാനത്തെ സ്വയം പര്യപ്തതയിൽ എത്തിക്കാൻ കഴിയാത്ത സർക്കാർ എല്ലാവിധവും കടമെടുത്തുകൊണ്ടു സംസ്ഥാനത്തെ കടക്കെണിയിൽ തള്ളിയിടുകയാണ്. നിത്യോപയോഗ സാധനങ്ങൾ എല്ലാം വരണമെങ്കിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കണം. സ്വന്തമായി ഒരു വ്യവസായസ്ഥാപനം പോലും കേരളത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്നില്ല.
മഹാമാരിയും പ്രളയവും എല്ലാം അനുഗ്രഹമായി കാണുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഇതിന്റെ പേരിൽ കിട്ടുന്ന കേന്ദ്രസഹായവും ദുരിതാശ്വാസത്തിനായി കിട്ടുന്ന സംഭാവനയും ജനങ്ങളെ മദ്യപിക്കാൻ പ്രേരിപ്പിച്ച് കിട്ടുന്ന ലാഭവുമാണ് സർക്കാരിന്റെ വരുമാനം. അദ്ദേഹം പറഞ്ഞു. എല്ലാ കഷ്ടപ്പാടുകൾക്കിടയിലും സേവന സന്നദ്ധരായി പാവപ്പെട്ടവർക്ക് ആവശ്യസാധന കിറ്റുകളും മരുന്നും വിതരണം ചെയ്ത ആലപ്പുഴ മണ്ഡലത്തിലെ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ബിജെപി ആലപ്പുഴ നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡണ്ട് സജി.പി. ദാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, പി.കണ്ണൻ, വൈസ് പ്രസിഡന്റുമാരായ എൻ.ഡി.കൈലാസ്, കെ.പി.സുരേഷ് കുമാർ മറ്റു ഭാരവാഹികളായ കെ.ജി.പ്രകാശ്,ജി. മുരളീധരൻ, ജ്യോതി രാജീവ്, ബിന്ദു വിലാസൻ, പ്രതിഭ ജയേക്കർ, റോഷ്നി, മോർച്ച ഭാരവാഹികളായ പി.വി. അശ്വതി, വിശ്വവിജയപാൽ,ആർ.അനിൽകുമാർ, ഉമേഷ് സേനാനി, ജെയിംസ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: