തിരുവനന്തപുരം: ബിജെപിക്ക് വോട്ടു ചെയ്തവരെ മുഴുവന്‍ വെടിവച്ചു കൊല്ലണമെന്നതടക്കം വിദ്വേഷം വിളമ്പുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയ സൈബര്‍ സഖാവ് ദീപക് ശങ്കരനാരായണനെതിരേ സ്വന്തം ഭാര്യ രംഗത്ത്. ഒരു ചാനല്‍ അഭിമുഖത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ താന്‍ തുന്നല്‍ ടീച്ചറാണെന്ന ആരോപണത്തിന് മറുപടി പറഞ്ഞിരുന്നു. തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനെ പുകഴ്ത്തിയാണ് ദീപക് ശങ്കരനാരായണന് പ്രതികരിച്ചത്.
ദീപക്കിന്റെ പ്രതികരണം ഇത്തരത്തിലായിരുന്നു-
താന്‍ തുന്നല്‍ ടീച്ചറാണെന്ന് പ്രചരിപ്പിക്കുന്നവരെ താന്‍ തുന്നലല്ല കെമിസ്ട്രിയാണ് പഠിപ്പിച്ചത് എന്നല്ല ഷൈലജടീച്ചര്‍ തിരുത്തുന്നത്. അങ്ങനെ ഒരു സൂചന സാന്ദര്ഭികമായിപ്പോലും കൊടുക്കുന്നുമില്ല. ‘തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ?’ എന്നാണ് അവരുടെ ഉത്തരം.
മറ്റേത് വെറും ഒരു വസ്തുതാപരമായ തിരുത്തലേ ആവുമായിരുന്നുള്ളൂ. ഇതാണ് രാഷ്ട്രീയമായ തിരുത്തല്‍. തൊഴിലിന്റെ മേലുള്ള ജാതീയപുഛത്തിന്റെ ന്യൂറല്‍ നെറ്റ്വര്ക്കിലാണ് ഒറ്റവാചകംകൊണ്ടുള്ള സര്‍ജറി.ഷൈലജ ടീച്ചറുടേത് വെറുമൊരു ഓപ്പറേഷണല്‍ സക്സസ് അല്ല എന്ന് മനസ്സിലാക്കാന്‍ ആ ഒറ്റവാചകം മതി.ചക്കവീണുചത്ത മുയലല്ല അത്. മണ്ണറിഞ്ഞ് വിത്തറിഞ്ഞ് അളവറിഞ്ഞ് വിയര്‍പ്പെറിഞ്ഞ് വിതച്ചത് ആത്മവിശ്വാസത്തോടെ കൊയ്തെടുക്കുന്നതാണ്.
എന്നാല്‍, ഈ പോസ്റ്റിനു ശേഷം ദീപക് ശങ്കരനാരായണന് എന്ന രാഷ്ട്രീയ വിവേകിയായ മനുഷ്യനോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ് എന്ന ആമുഖത്തോടെയാണു ഭാര്യ ബിലു പത്മിനി നാരായണന് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
കേരളത്തിലെ ആരോഗ്യമന്ത്രിയുടെ അധ്യാപന വിഷയത്തിലെ മറുപടിയുടെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് മാനിക്കുന്ന താങ്കള്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി തന്റെ ഭാര്യയുടെ അധ്യാപന വിഷയമായ മലയാളത്തെ മുന്‍നിര്‍ത്തി പരിഹസിക്കുകയും പച്ചത്തെറി പറയുകയും ചെയ്തിട്ടില്ലെ എന്ന ബിലു പ്രതികരിച്ചു. മറുപടിയായി പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ചാല്‍ പരസ്യമായി മുന്നിലേക്ക് വരാന്‍ തയാറാണെന്നും അവര്‍ പറയുന്നു. ഇതോടെ, വിഷയത്തില്‍ ദീപക്കിനെതിരേ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. സ്ത്രീപക്ഷവും നവോത്ഥാനവും വിളമ്പുന്ന സൈബര്‍ സഖാക്കളുടേയും തനിനിറം ഇതാണെന്നാണ് ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം (അശ്ലീലപദങ്ങള്‍ ഒഴിവാക്കുന്നു)-
ദീപക് ശങ്കരനാരായണന് എന്ന രാഷ്ട്രീയ വിവേകിയായ ഈ മനുഷ്യനോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്.
1 -കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ അധ്യാപന വിഷയത്തിലെ മറുപടിയുടെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് മാനിക്കുന്ന താങ്കള്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി തന്റെ ഭാര്യയുടെ അധ്യാപന വിഷയമായ മലയാളത്തെ മുന്‍ നിര്‍ത്തി പരിഹസിക്കുകയും verbal abuse ചെയ്യുകയും ചെയ്യുന്നില്ലേ?
2 – പച്ച മലയാളം ചെരയ്ക്കാന്‍ പോകുന്നവള് , $%& ക്കുത്തിയ മലയാളം കൊണ്ടു നടന്നോളും ഇത്തരം വാചകങ്ങള്‍ എത്രയോ തവണ പറഞ്ഞിട്ടില്ലേ?
3. – ശൈലജ ടീച്ചറുടെ മറുപടി തൊഴില്‍ വിഷയങ്ങളുടെ മേഖലകളുടെ നീതിയിലും അതു ചെയ്യുന്നവരുടെ അഭിമാനത്തിലും ഊന്നിയ ഒന്നാണ്. അതിനെ മാനിക്കുന്ന താങ്കള്‍ക്ക് കാലടി സംസ്കൃതയൂണിവേഴ്സിറ്റിയില് അഞ്ചുവര്‍ഷം താല്‍ക്കാലിക അധ്യാപികയും 13 വര്‍ഷമായി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറിയിലും മൂന്നു വര്‍ഷമായി മലയാളം മിഷന് കര്‍ണാടക സ്റ്റേറ്റ് കോ ഓര്‍ഡിനേറ്ററും ആയി ജോലി ചെയ്യുന്ന ഭാര്യയുടെ മലയാള വിഷയം അംഗീകരിക്കാന്‍ സാധിക്കാത്തത് നിങ്ങളുടെ സൈബര്‍ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ ഊളത്തരമല്ലേ?
4- എഴുതുന്ന രാഷ്ട്രീയത്തിന് അത്രയും ഒപ്പം ജീവിക്കാന്‍ നമുക്ക് സാധിച്ചെന്നു വരില്ല. പക്ഷേ പുറത്തു പറയുന്നതിന് നേര് വിപരീതമായി വ്യക്തി ജീവിതത്തിലെ സ്ത്രീകളോട് പ്രവര്‍ത്തിക്കുക എന്നത് എത്ര വലിയ ദയനീയ പരാജയമാണ്, പാപ്പരത്തമാണ്.
5 – അടുപ്പില്‍ തൂറി വെച്ചും തമ്പ്രാക്കന്മാര്ക്ക് വെടുപ്പിനെക്കുറിച്ച് എഴുതാം പ്രസംഗിക്കാം എന്ന ആണ് അധികാര മൂലധനമാണ് ശൈലജ ടീച്ചറെക്കുറിച്ച് ടൈപ്പു ചെയ്യുമ്പോള്‍ യാതൊരു അല്‍പ്പത്തവും അര്ഹതയില്ലായ്മയും നിങ്ങള്‍ക്ക് തോന്നാതിരുന്നതിന് പിന്നില്‍. തുല്യ നീതിക്കു വേണ്ടി നിലകൊള്ളുന്ന അടുത്ത തലമുറ ആശ്വാസത്തോടെ അത് വായിക്കുമ്പോള്‍ പങ്കിടുമ്പോള്‍ അതില്‍ നടക്കുന്ന ഒരു സാംസ്കാരിക വഞ്ചനയുണ്ട്. അടുത്ത തലമുറയോട് നിങ്ങളെപ്പോലുള്ളവര്‍ കാണിക്കുന്ന രാഷ്ട്രീയ ബൗദ്ധിക സത്യസന്ധതയില്ലായ്മയാണ് അത്.
5. നിങ്ങളിതു നിഷേധിക്കുന്നുവെങ്കില്‍ ഭാര്യയായിത്തന്നെ അവള് പരസ്യമായി മുന്നിലേക്കു വരാന്‍ തയ്യാറാണ്..
6- നിഷേധിക്കുന്നില്ല എങ്കില്‍ മേല്‍പ്പറഞ്ഞ പോസ്റ്റ് എഴുതാനുള്ള ധാര്‍മ്മിക അവകാശം ഇല്ലാത്ത രാഷ്ട്രീയമായി അല്‍പ്പം പോലും വളരാന്‍ കഴിയാത്ത അത്തരമൊരു വളര്‍ച്ച ബുദ്ധിജീവികള്‍ക്ക് ആവശ്യമേയില്ല എന്നു കരുതുന്ന ഒരാള്‍ എന്ന സമ്മതമായി അതിനെ മലയാള സൈബര്‍ ലോകവും എടുക്കണം.
ഇതും രാഷ്ട്രീയമായ ഒരു തിരുത്തലായി എടുക്കണമെന്ന് . തൊഴിലിന്റെ പേരില്‍ വര്‍ഷങ്ങളായി ഒരാളോട് കാണിക്കുന്ന – വീട്ടകങ്ങളില്‍ മറ്റൊരു പാടു പുരുഷന്മാര് കാണിച്ചു കൊണ്ടിരിക്കുന്ന അറിഞ്ഞിട്ടും നിങ്ങളില്‍ പലരും കണ്ടില്ലെന്നു നടിക്കുന്ന പുച്ഛത്തിന്റെ ന്യൂറല്‍ നെറ്റ് വര്‍ക്കിലേക്കുള്ള ഇത്തിരി നീണ്ട സര്‍ജറി!
പോസ്റ്റ് താഴെ ചേര്‍ക്കുന്നു.
താന്‍ തുന്നല്‍ ടീച്ചറാണെ ന്ന് പ്രചരിപ്പിക്കുന്നവരെ താന്‍ തുന്നലല്ല കെമിസ്ട്രിയാണ് പഠിപ്പിച്ചത് എന്നല്ല ഷൈലജടീച്ചര്‍ തിരുത്തുന്നത്. അങ്ങനെ ഒരു സൂചന സാന്ദര്ഭികമായിപ്പോലും കൊടുക്കുന്നുമില്ല.
‘തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ?’ എന്നാണ് അവരുടെ ഉത്തരം.മറ്റേത് വെറും ഒരു വസ്തുതാപരമായ തിരുത്തലേ ആവുമായിരുന്നുള്ളൂ. ഇതാണ് രാഷ്ട്രീയമായ തിരുത്തല്‍. തൊഴിലിന്റെ മേലുള്ള ജാതീയപുഛത്തിന്റെ ന്യൂറല്‍ നെറ്റ്വര്ക്കിലാണ് ഒറ്റവാചകംകൊണ്ടുള്ള സര്‍ജറി.ഷൈലജടീച്ചറുടേത് വെറുമൊരു ഓപ്പറേഷണല്‍ സക്സസ് അല്ല എന്ന് മനസ്സിലാക്കാന്‍ ആ ഒറ്റ വാചകം മതി.
ചക്കവീണുചത്ത മുയലല്ല അത്. മണ്ണറിഞ്ഞ് വിത്തറിഞ്ഞ് അളവറിഞ്ഞ് വിയര്‍പ്പെറിഞ്ഞ് വിതച്ചത് ആത്മവിശ്വാസത്തോടെ കൊയ്തെടുക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: