ന്യൂദല്‍ഹി : രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. 0.40 ശതമാനമായാണ് കുറച്ചിരിക്കുന്നത്. പുതിയ റിപ്പോ നരക്ക് 3.5 ശതമാനവും ആയിരിക്കും. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്.
റിവേഴ്സ് റിപ്പോയും 0.40 ശതമാനം കുറച്ചു. ഇതോടെ 3.75 ശതമാനം ആയിരുന്ന റിവേഴ്സ് റിപ്പോ 3.35 ശതമാനമായി കുറയും. പലിശ നിരക്ക് കുറയും. ജിഡിപി നെഗറ്റീവിലേക്ക് താഴുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. നാണയപെരുപ്പം നാലുശതമാനത്തില്‍ താഴെയെത്തും. അതേസമയം ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം നീട്ടി. മൂന്നുമാസത്തേക്കാണ് നീട്ടിയത്.
മൊറോട്ടോറിയം കാലത്തെ പലിശ അടക്കുന്നതിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. തവണകളായി അടച്ചാല്‍ മതി. പലിശ ഒരുമിച്ച് അടച്ചാല്‍ മതി. പ്രത്യേക സാഹചര്യം പരിഗണിച്ച് ജൂണില്‍ നടക്കേണ്ട പണവായ്പാ നയയോഗം ആര്‍ബിഐ നേരത്തെയാക്കുകയായിരുന്നു. എട്ട് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: