ന്യൂദല്‍ഹി: ലോക് ഡൗണിനെത്തുടര്‍ന്ന് രാജ്യത്തെ 173 ജവാഹര്‍ നവോദയ വിദ്യാലയങ്ങളിലായി കഴിഞ്ഞിരുന്ന മൂവായിരത്തിലേറെ വിദ്യാര്‍ഥികളെ, സുരക്ഷിതമായി സ്വദേശത്തു എത്തിച്ചതായി കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്.
രാജ്യത്തെ വിവിധ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ 661 അംഗീകൃത JNV കളിലായി 2.60 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്കാണ്, ഗുണമേന്മയുള്ള, സൗജന്യ വിദ്യാഭ്യാസം നല്‍കിവരുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വേനല്‍ക്കാലാവധികള്‍ നേരത്തെ നല്കാന് നവോദയ വിദ്യാലയ സമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 21 നു വിദ്യാലയങ്ങള്‍ അടയ്ക്കുകയും ചെയ്തു.
ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ഭൂരിഭാഗം കുട്ടികള്‍ വീടുകളില്‍ എത്തിയിരുന്നെങ്കിലും, ചിലര്‍ക്ക് അത് സാധിക്കാതെ വരികയായിരുന്നു. ‘മൈഗ്രെഷന്‍ പദ്ധതി’ ക്ക് കീഴില്‍ 173 JNV കളിലായി കഴിഞ്ഞിരുന്ന 3169 വിദ്യാര്‍ഥികളും, JEE മെയിന്‍സ് പരിശീലനത്തിനായി പുണെയിലെ സെന്റര്‍ ഫോര്‍ എക്സെലന്‍സില്‍ എത്തിയ 12 വിദ്യാര്‍ത്ഥികളുമാണ് ലോക്ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയത്.
വിദ്യാര്‍ത്ഥികളുടെ അവസാനസംഘം ഈ മാസം 15 ന് മധ്യപ്രദേശിലെ ജബുവ (Jhabua) യില്‍ എത്തിയതോടെയാണ് നടപടികള്‍ക്ക് അവസാനമായത്.
ഹരിയാനയിലെ കര്‍ണാലിലെ JNV യില്‍ നിന്ന്, തിരുവനന്തപുരത്തെ JNV ലേക്ക് നടന്ന യാത്രയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്. ഏഴു സംസ്ഥാനങ്ങളിലൂടെ, 3060 കി.മി. ദൂരം യാത്ര ചെയ്താണ്, വിദ്യാര്‍ഥികള്‍ അവരുടെ നാട്ടിലെത്തിയത്.
വിദ്യാര്‍ത്ഥികളുടെ യാത്രാപുരോഗതി നവോദയ വിദ്യാലയ സമിതിയും MHRDയും ദിവസേനെ വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: