കലിഫോര്‍ണിയ : കോവിഡ് വ്യാപനം ശക്തമായതോടെ മുതിര്‍ന്ന പൗരന്മാര്ക്ക് പുറത്തിറങ്ങി ഡോക്ടര്‍മാരെ കാണുന്നതിനോ, വിദഗ്ധ ചികിത്സ ലഭിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നതിനോ ഉള്ള സാഹചര്യം നിലവിലുള്ളതിനാല്‍ ഏക ആശ്രയമായ ടെലിഹെല്‍ത്ത് സര്‍വീസ് പ്രയോജനപ്പെടുത്തുമ്പോള്‍, അതിനു വരുന്ന ചെലവ് മെഡിക്കെയറില്‍ നിന്നും ലഭിക്കുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ അഡ്മിനിസ്ട്രേറ്റര്‍ ഓഫ് സെന്റേഴ്സ് ഫോര്‍ മെഡിക്കെയര്‍ ആന്റ് മെഡിക്കെയര്‍ സര്‍വീസ് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക ഫോഴ്സ് അംഗം സീമാ വര്‍മ പറഞ്ഞു.
കോവിഡ് 19 എന്ന മഹാമാരിയുടെ വെല്ലുവിളികള്‍ എങ്ങനെ തരണം ചെയ്യാമെന്ന് അമേരിക്കന്‍ അസോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് സംഘടിപ്പിച്ച സൂം മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സീമാ വര്‍മ. ട്രംപ് അഡ്മിനിസ്ട്രേഷന് മഹാമാരിയെ നേരിടുന്നതിന് ടെലി ഹെല്‍ത്തിനെ കാര്യമായി പ്രോത്സാഹിപ്പിക്കണമെന്നും ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റിയില്‍ പോകാതെ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്ന ടെലി ഹെല്‍ത്ത് സര്‍വീസിനെ മെഡിക്കെയറിന്റെ പരിധിയില്‍ ഈയിടെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സീമാ വര്‍മ പറഞ്ഞു.
മഹാമാരി ഇതുവരെ അവസാനിച്ചിട്ടില്ല, എന്നാല്‍ കൊറോണ വൈറസ് കേസ്സുകള്‍ താരതമ്യേന കുറഞ്ഞു വരുന്നു. 340 മില്യണ്‍ ആളുകളെ സഹായിക്കാന്‍ സിഎംഎസ് തയാറായിരിക്കുന്നു. രാജ്യത്ത് ഉടനീളം അക്ഷീണം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രഫഷണല്‍, ഫ്രണ്ട്ലൈന് വര്‍ക്കേഴ്സ് എന്നിവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും സീമ പറഞ്ഞു. എഫ്എംഎ ബോര്‍ഡ് ഓഫ് ട്രസ്റ്റി ഡോ. ബോബി, ഡോ. ഷീലാ, ഡോ. ഹുമയൂണ്‍ ചൗധരി എന്നിവരും മീറ്റിങ്ങില്‍ പങ്കെടുത്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: