പേരാമ്പ്ര: പേരാമ്പ്രയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് കുളിക്കാന്‍ പരുന്ത് ചത്ത് അഴുകിയ വെള്ളം. പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജിലാണ് അധികൃതര്‍ പ്രവാസികള്‍ക്ക് ക്വാറന്റയിന്‍ ഒരുക്കിയിരുന്നത്. മാലദ്വീപില്‍ നിന്ന് 17 ാം തിയ്യതി എത്തിയ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഒന്‍പത് പേരാണ് ഇവിടെ കഴിയുന്നത്.
കഴിഞ്ഞ ദിവസം രാത്രി ടാപ്പിലെ വെള്ളത്തിന് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് ടാങ്ക് പരിശോധിച്ചപ്പോള്‍ അതില്‍ പരുന്ത് ചത്ത് അഴുകിയ നിലയിലായിരുന്നു. വില്ലേജ്, ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിക്കുകയായിരുന്നു. വൃത്തിയാക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. കാലത്ത് ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. അഴുകിയ പക്ഷിയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും പൈപ്പുകളിലുണ്ടെന്നും ടാങ്ക് ക്ലോറിനൈസേഷന്‍ നടത്തിയില്ലെന്നും ക്വാറന്റൈനില്‍ കഴിയുന്നവര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി കുടിക്കാനൊഴികെ മറ്റ് ആവശ്യങ്ങള്‍ക്കെല്ലാം ഈ വെള്ളമാണ് ഇവര്‍ ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: