പൂവ്വാട്ടുപറമ്പ്: ലോക്ഡൗണ്‍ കാലത്ത് കര്‍മ്മരംഗത്ത് സജീവമായി നാടിന് മാതൃകയാവുകയാണ് പൂവ്വാട്ടുപറമ്പ് സേവാ ഭാരതി പ്രവര്‍ത്തകര്‍. പെരുവയല്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണിവര്‍.
കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പെരുവയല്‍ പഞ്ചായത്തിലെ പെരുവയല്‍ ഉണ്ടോടി, കരിമ്പാലക്കല് പറമ്പില്‍, കോയങ്ങോട്ട്കുന്ന്, മായങ്ങോട്ടുചാലില്‍, എടക്കുനിച്ചാലില്, വിരുപ്പില്‍, പുളിയോളി, എസ്.ആര്. മുക്ക്, കരുപ്പാല്‍, തോട്ട്മുക്ക്, കിഴക്കുവീട്ടില്‍, കോടിപറമ്പ്, കളത്തില്‍, പുതിയേടത്തില്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഒരു മാസമായി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ദിവസവും 20,000 മുതല്‍ 25000 ലിറ്റര്‍ വരെ കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്. സ്വകാര്യവ്യക്തി ഇതിനായി വാഹനവും വിട്ടുനല്‍കിയിട്ടുണ്ട്.
ഭക്ഷ്യകിറ്റ് വിതരണം, നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന് കിറ്റും ധനസഹായവും നല്കല്, പോലീസുകാര്‍ക്കും കെ എസ്ഇബി ജീവനക്കാര്‍ക്കും ചായ, ലഘുഭക്ഷണം, ശീതള പാനീയം എന്നിവ നല്കല്, മാസ്ക്, സാനിറ്റൈസര്‍, സോപ്പ് വിതരണം എന്നീ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സേവന മനോഭാവമുള്ള നാട്ടുകാര്‍ നല്കുന്ന സാമ്പത്തിക സഹായ മാണ് സേവാഭാരതിക്ക് കരുത്താകുന്നത്. എം.സി. ഷാജി, സി.പി. രഞ്ജിത്ത്, മോണിഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് സേവനപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: