നെടുങ്കണ്ടം: ചെറുകിട ഇടത്തരം ഏലം കര്‍ഷകര്‍ക്ക് സബ്സിഡി ആയി ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കൊടുക്കാതെ കര്‍ഷകരെ വഞ്ചിക്കുകയാണ് സ്പൈസസ് ബോര്‍ഡ് എന്ന് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രകാശ് മിന്നാര. നെടുങ്കണ്ടത്ത് സ്പൈസസ് ബോര്‍ഡ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 31ന് മുമ്പ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുകയുടെ ചെറിയ ഒരു അംശം മാത്രമാണ് വിതരണം ചെയ്തത്. ഏലം പുതുക്കുഷി, കുളം, പടുതാകുളം, ഫെറോ സിമെന്റ് ടാങ്ക് നിര്‍മ്മാണം, ജലസേചന പമ്പ്, സ്റ്റോര്‍ തുടങ്ങിയവയ്ക്കാണ് സബ്സിഡി തുക കൊടുക്കുവാനുള്ളത്. കേന്ദ്ര ഗവണ്മെന്റ് ഫണ്ട് അനുവദിച്ചിട്ടും സമയത്ത് കര്‍ഷകര്‍ക്ക് തുക നല്‍കാതെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വികരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
ലോക്ക് സൗണ് മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് അടിയന്തരമായി സബ്സിഡി പണം ലഭിക്കാന്‍ നടപടി സ്വീകരിയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നടത്തിയ സമരത്തില്‍ എം. എന്‍. മോഹന്‍ദാസ്, ഗോപി ഊളനിയില്, മന്മഥന് മറ്റക്കര, ശശിധരന് ശക്തിവിലാസം, അനീഷ് കെ. പി, സി.ഡി. സജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: