തിരുവനന്തപുരം: ജില്ലയിൽ കൊറോണ രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6000 അടുക്കുന്നു. ചൊവ്വാഴ്പുതുതായി 497 പേർ രോഗനിരീക്ഷണത്തിലായി. ഇതോടെ ജില്ലയിൽ കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5914. ഇതിൽ 5400 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു. 22 പേരെ ഡിസ്ചാർജ് ചെയ്തു. 250 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 24 പേരും ജനറൽ ആശുപത്രിയിൽ 6 പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 4 പേരും എസ്എറ്റി ആശുപത്രിയിൽ 6 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 3 പേരും ഉൾപ്പെടെ 43 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുï്. ഇന്നലെ 70 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ചൊവ്വാഴ്ച ലഭിച്ച 64 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.
കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ 471. ഇതിൽ മാർ ഇവാനിയോസ് 148, ചൈത്രം 25, കെഎസ്ഇബിഐബി 13, എൽഎൻസിപിഇ 41, ഐഎംജി ട്രെയിനിങ് സെന്റർ 92, ഹോട്ടൽ ഹിൽട്ടൺ 3, ഹോട്ടൽ മസ്കറ്റ് 5, വിദ്യ എഞ്ചിനീയറിംഗ് കോളേജ് 4, പങ്കജകസ്തുരി 14, വികെസിഇറ്റി 11, മാലിക് ഹോസ്പിറ്റലിൽ 8, ഹീരാ 17, ബിഎസ്എൻഎൽ 25, എൽഎംഎസ് 19, യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റൽ 21, ജൂബിലി അനിമേഷൻ 15, ഐസിഎം പൂജപ്പുര 10.
ജില്ലയിലെ അതിർത്തിയായ ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ചൊവ്വാഴ്ച 149 പേർ ജില്ലയിലെത്തി. 94 പുരുഷന്മാർ 55 സ്ത്രീകൾ. തമിഴ്നാട്ടിൽ നിന്ന് 134 പേരും കർണാടകയിൽ നിന്ന് 12 പേരും മഹാരാഷ്ട്രയിൽ നിന്ന് മൂന്നുപേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 45 പേർ. എല്ലാവരെയും വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. തിരുവനന്തപുരം 99, കൊല്ലം 24, പത്തനംതിട്ട 4, ആലപ്പുഴ 9, കോട്ടയം 2, എറണാകുളം 9, തൃശൂർ 2 എന്നിങ്ങനെയാണ് യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: