മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം.1978ല്‍ സുഹൃത്തുക്കളുടെ തന്നെ നിര്‍മ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍ ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മോഹന്‍ലാല്‍ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980) ആയിരുന്നു. വില്ലന്‍ വേഷമായിരുന്നു മോഹന്‍ലാലിന്. ശങ്കര്‍ ആയിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ഫാസിലും. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനു ശേഷം മോഹന്‍ലാലിന് ധാരാളം അവസരങ്ങള്‍ ലഭിച്ചു. 1983-ല്‍ 25-ഓളം ചിത്രങ്ങളില്‍ എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് ജനശ്രദ്ധ നേടി. ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ഉയരങ്ങളില്‍, ഐ.വി. ശശി സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എം.ടി വാസുദേവന്‍ നായരായിരുന്നു. സാവധാനം, പ്രതിനായക വേഷങ്ങളില്‍ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാല്‍, തുടര്‍ന്ന് കാമ്പുള്ളതും ഹാസ്യംകലര്‍ന്നതുമായ നായകവേഷങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ തുടങ്ങി. ഇത്തരം ചിത്രങ്ങള്‍ കൂടുതലായും സംവിധാനം ചെയ്തതു പ്രിയദര്‍ശനായിരുന്നു. ചിത്രം കിലുക്കം, മിന്നാരം, തേന്മാവിന് കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങള്‍ മോഹന്‍ലാല്‍, പ്രിയദര്ശന് കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളില്‍ പ്രധാനങ്ങളാണ്.
പ്രിയദര്ശന് കഥയും, തിരക്കഥയും നിര്‍വഹിച്ച് എം.മണി സംവിധാനം ചെയ്ത് 1983 ല്‍ പുറത്ത് ഇറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലുടെയാണ് ലാലിന് നായക പദവി ലഭിച്ചു തുടങ്ങിയത്.മികച്ച സംവിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവര്‍ത്തിക്കാന്‍ മോഹന്‍ലാലിന് സാധിച്ചു.
1986 ല്‍ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലന് എം.എ. എന്ന സത്യന് അന്തിക്കാട് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചു. രാജാവിന്റെ മകന് എന്ന ചിത്രം ധാരാളം ആരാധകരെ നേടിക്കൊടുത്തു. മോഹന്‍ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നു. ഇതേ വര്‍ഷത്തിലാണ് താളവട്ടം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. പ്രിയദര്ശന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മാനസിക നില തെറ്റിയ യുവാവിന്റെ വേഷമായിരുന്നു. വാടകക്കാര്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവര്ക്ക് സമാധാനം എന്ന ചിത്രവും, ഒരു പത്ര പ്രവര്‍ത്തകനായി അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രവും, മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രവും, ഒരു ഗൂര്‍ഖയായി വേഷമിട്ട ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രവും, ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടി. വില്ലന്‍ വേഷങ്ങളിലാണ് വന്നതെങ്കിലും നായക വേഷങ്ങള്‍ നന്നായി ചെയ്തു തുടങ്ങിയതു മുതല്‍ ലാല്‍ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി.
ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ടിന്റെ ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചു. കിരീടത്തിലെ സേതുമാധവന് ഇതിലൊന്നാണ്. 1989-ല്‍ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലാലിന് നേടിക്കൊടുത്തു.
ശ്രീനിവാസന്, സത്യന് അന്തിക്കാട് എന്നിവരുടെ സാമൂഹിക പ്രാധാന്യമുള്ള വരവേല്‍പ്പ് എന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ എക്കാല ഹിറ്റുകളില്‍ ഒന്നായ ചിത്രം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 365 ദിവസത്തിലധികം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു.
1993-ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം സാമ്പത്തികമായി വിജയിക്കുകയും ജനശ്രദ്ധ നേടുകയും ചെയ്തു.
1993-ല്‍ മണിച്ചിത്രത്താഴ് ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി. 90-കളില്‍ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങള്‍ ലാല്‍ ചെയ്തു. ഹിസ് ഹൈനസ്സ് അബ്ദുള്ള, മിഥുനം, മിന്നാരം, തേന്മാവിന് കൊമ്പത്ത് എന്നിവയെല്ലാം വ്യാവസായികമായി വിജയിച്ച ചിത്രങ്ങളായിരുന്നു.
പിന്നീട് മോഹന്‍ലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിര്‍മ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഇതില്‍ പലതും ലാലിനെ അസാമാന്യ നായകപദവി കൊടുത്തു കൊണ്ട് നിര്‍മ്മിച്ച ചിത്രങ്ങള്‍ ആയിരുന്നു. ആറാം തമ്പുരാന്, ഉസ്താദ്, നരസിംഹം, പ്രജ, നരന് എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്.. 90-കളുടെ അവസാനത്തില്‍ പ്രിയദര്ശന് സംവിധാനം ചെയ്ത കാലാപാനി ഇതില്‍ നിന്ന് വ്യത്യസ്തമായി വിജയിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജവംശം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ജയിലില്‍ അടക്കുന്ന പോരാളികളുടെ കഥ പറയുന്ന ഈ ചിത്രം ദേശീയ തലത്തിലും ശ്രദ്ധേയമായി.1997-ല്‍ മോഹന്‍ലാല്‍ അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ഗുരു. വര്‍ഗ്ഗീയ ലഹളയേയും, ആത്മീയതയേയും ചര്‍ച്ച ചെയ്ത ഈ ചിത്രം. ഓസ്കാര്‍ അവാര്‍ഡിനു വേണ്ടിയുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി.. രാജീവ് അഞ്ചല്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഇതേ വര്‍ഷത്തില്‍ തന്നെ മമ്മൂട്ടിയോടൊപ്പം തുല്യ നായക പ്രാധാന്യമുള്ള ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം നല്ല വിജയം കൈവരിച്ചു. കൂടാതെ ആ സമയത്ത് തന്നെ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രവും കഥയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.
1999-ല്‍ പുറത്തിറങ്ങിയ ഇന്‍ഡോ-ഫ്രഞ്ച് ചലച്ചിത്ര സംരംഭമായ വാനപ്രസ്ഥം വിഖ്യാതമായ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രണ്ടാം തവണ മോഹന്‍ലാലിന് ഈ ചിത്രം നേടിക്കൊടുത്തു. 2006-ലെ തന്മാത്ര എന്ന ചിത്രത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2007-ല്‍ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രം സാമ്പത്തികമായി പരാജയം ആയിരുന്നു എങ്കിലും, മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരവും, ഫിലിം ഫെയര്‍ പുരസ്കാരവും, ക്രിട്ടിക്സ് അവാര്‍ഡും ലാലിന് നേടിക്കൊടുത്തു. 2009-ല്‍ പുറത്തിറങ്ങിയ ഭ്രമരം എന്ന ചിത്രം ധാരാളം ജനശ്രദ്ധ ആകര്‍ഷിക്കുകയും, വ്യാവസായികമായി വിജയിക്കുകയും ചെയ്തു .
1997-ലാണ് മോഹന്‍ലാല്‍, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന തമിഴ് ചലച്ചിത്രത്തില്‍ അഭിനയിക്കുന്നത്. ലോകസുന്ദരി ആയിരുന്ന ഐശ്വര്യ റായ് ആയിരുന്നു നായിക. ഈ ചിത്രത്തില്‍ എം.ജി.ആറിന്റെ വേഷത്തില്‍ അഭിനയിച്ചു. ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത്. ഇതിനു ശേഷമാണ് മോഹന്‍ലാല്‍ മലയാള ഭാഷേതര ചിത്രങ്ങളില്‍ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തില്‍ 2002-ല്‍ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമിയുടെ നല്ല സഹ നടനുള്ള അവാര്‍ഡ് ലഭിച്ചു. 2007-ല്‍ പുറത്തിറങ്ങിയ മറ്റൊരു ഹിന്ദി ചിത്രമായ രാം ഗോപാല്‍ വര്‍മ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ രാം ഗോപാല്‍ വര്‍മ്മാ കി ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹന്‍ലാലാണ്. ു. 2009-ല്‍ കമലഹാസനോടൊപ്പം തമിഴില്‍, ഉന്നൈ പോല്‍ ഒരുവന് എന്ന ചിത്രത്തിലും ലാല്‍ അഭിനയിച്ചു. 2014-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയില്‍ വിജയ്ക്ക് ഒപ്പം നായക തുല്യമായ വേഷത്തില്‍ അഭിനയിച്ചു.2016ല്‍ ജനത ഗാരേജ എന്ന തെലുങ്ക് ചിത്രത്തിലും നായകനായി.
മലയാളത്തിലെ എക്കാലത്തേയും വലിയ പണം വാരിയ ചിത്രം പുലിമുരുകന് , പ്രിയദര്‍ശന്റെ ഒപ്പം എന്നിവയും.ആ വര്‍ഷം പുറത്തിറങ്ങി. മുന്തിരിവള്ളി തളര്‍ക്കുമ്പോള്‍ (2017), ഒടിയന് (2018), ലൂസിഫര്‍ (2019) എന്നിവ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ഹിറ്റുകളായി.സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാനം റിലീസു ചെയ്ത പടം. അഭിനയിച്ചു തീര്‍ത്ത പടം കുഞ്ഞാലി മരയ്ക്കാര്‍ പ്രദര്‍ശനത്തിനെത്താനുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: