അമ്മയുടെ പ്രസിഡന്റ് സ്ഥാനമെങ്കിലും തിരിച്ചു തരുമോ ലാലേ. ജന്മഭൂമി സംഘടിപ്പിച്ച മോഹന്‍ലാലും കൂട്ടുകാരും പരിപാടിയില്‍ ഇന്നസെന്റിന്റെ കൈയടി വാങ്ങിയ ചോദ്യമായിരുന്നു ഇത്..
‘ആലിബാബയും 40 കള്ളന്മാരും എന്നുകേട്ടിട്ടുണ്ട്. മോഹന്‍ലാലും കള്ളന്മാരും 41 എന്നു കേട്ടിട്ടില്ല. എനിക്കും ഒരു പാട് കൂട്ടുകാരുണ്ട്്. ഒന്നിച്ചു കൂടുന്നത് ആലോചിക്കാന്‍ പോലും ആവില്ല.
ദല്‍ഹില്‍ ഞാനിപ്പോള്‍ പോകുന്നില്ല. കാരണം അറിയാമല്ലോ. എല്ലാം കഴിഞ്ഞടോ. എം പി സ്ഥാനവും അമ്മയുടെ പ്രസിഡന്റ് പദവിയും സിനിമാ അഭിനയവും എല്ലാം കൂടി ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയില്ലന്ന് പറഞ്ഞിരുന്നു. ദല്‍ഹി പോയി. അമ്മയുടെ പ്രസിഡന്റ് പദവിയും നഷ്ടപ്പെട്ടു. സിനിമയില്‍ അവസരവും ഇല്ല, അമ്മയുടെ പ്രസിഡന്റ് സ്ഥാനമെങ്കിലും തിരിച്ചു തരുമോ ലാലേ…..
പാട്ടു പാടാമൊയെന്ന് ചോദിച്ചാല്‍ ദുബായിയില്‍ ആയതുകൊണ്ടു പാടാം. ഇരിങ്ങാലക്കുടയിലെങ്ങാനും ചെന്ന പാടിയാല്‍ പിടിച്ചു കൊല്ലും. എംപിയോ കുമ്പിയോ എന്നൊന്നും നോക്കില്ല….’
പ്രതികരിക്കാൻ ഇവിടെ എഴുതുക: